pj-kurian

കൊല്ലം: ഇന്ത്യൻ രാഷ്ട്രീയ രംഗത്ത് പ്രതിപക്ഷം പറയുന്നതു ജനങ്ങൾ വിശ്വസിക്കാത്തതിനു കാരണം ഭരണപക്ഷം ചെയ്യുന്ന എല്ലാ കാര്യങ്ങളെയും എതിർക്കുന്നതു കൊണ്ടാണെന്നു രാജ്യസഭാ മുൻ ഉപാദ്ധ്യക്ഷനും കോൺഗ്രസ് നേതാവുമായ പി.ജെ.കുര്യൻ അഭിപ്രായപ്പെട്ടു . സർക്കാർ ശരി ചെയ്യുകയാണെങ്കിൽ അത് ശരിയാണെന്നു പറയാനുള്ള ആർജവം കാണിക്കുന്നതാണു യഥാർഥത്തിലുളള പ്രതിപക്ഷമെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ ചെയ്‌താൽ മാത്രമേ ഭരണകക്ഷിയുടെ തെറ്റു ചൂണ്ടിക്കാട്ടുമ്പോൾ ജനങ്ങൾ അത് വിശ്വസിക്കുകയുള്ളൂ. അതേസമയം, കേരളത്തിൽ സർക്കാരിനെ എതിർക്കാതിരിക്കാൻ കഴിയില്ല. ചെയ്യുന്നതെല്ലാം തെറ്റായതു കൊണ്ടാണ് അത്. അത് കേരളത്തിന്റെ പ്രത്യേകത ആണത്. കേരളത്തിൽ കോൺഗ്രസിലെയും സി.പി.എമ്മിലെയും നേതാക്കൾക്കു മാത്രമെ മുഖ്യമന്ത്രിയാകാൻ കഴിയുകയുള്ളൂ. അല്ലാതെ ആരെങ്കിലും ശ്രമിച്ചിട്ടുണ്ടെങ്കിൽ കുഴപ്പത്തിലായിട്ടുണ്ടെന്നും കുഴിയിലായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസ് (ജേക്കബ് വിഭാഗം) നേതാവും മുൻ മന്ത്രിയുമായിരുന്ന ടി.എം.ജേക്കബിന്റെ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത .