അശ്വതി : ദാനധർമ്മങ്ങൾ ചെയ്യും. അടിക്കടി യാത്ര ചെയ്യേണ്ടി വരും. വിവാഹതടസം നേരിടും. സുഹൃത്തുക്കൾ വഴി നേട്ടം.
ഭരണി: എഴുത്തുകാർക്ക് അനുകൂല സമയം. ദമ്പതികൾക്കിടയിൽ സ്വരചേർച്ചക്കുറവ്. സന്താനങ്ങളുടെ വിവാഹകാര്യത്തിൽ തീരുമാനം.
കാർത്തിക: ബന്ധുഗുണമുണ്ടാകും. തൊഴിൽ സ്ഥലത്തു നിലനിന്നിരുന്ന തർക്കങ്ങൾ പരിഹരിക്കും. സാമ്പത്തിക പ്രയാസങ്ങൾ പരിഹരിക്കും. സുഹൃത്തുക്കൾ വഴി നേട്ടം.
രോഹിണി: നൃത്ത, സംഗീത മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് വിജയസാദ്ധ്യത. ബന്ധുജനഗുണം കൂടും. വിവാഹം അന്വേഷിക്കുന്നവർക്ക് നല്ല ബന്ധം ലഭിക്കും.
മകയിരം: ബിസിനസിൽ നേട്ടം. കരാർ ജോലികൾ ഏറ്റെടുത്ത് നടത്തുന്നവർക്ക് മികച്ച ലാഭം. കലാമത്സരങ്ങളിൽ വിജയസാദ്ധ്യത. സാമ്പത്തികപരമായി ഉയർച്ച.
തിരുവാതിര: അന്യർക്കായി ത്യാഗമനസ്കതയോടുകൂടി പ്രവർത്തിക്കും. സ്ത്രീകളാൽ മാനസിക വിഷമതകളുണ്ടാവാം. പൊതുരംഗത്ത് പ്രശസ്തി കൂടും.
പുണർതം: പാർട്ടി പ്രവർത്തകർക്ക് പ്രശംസയും വിജയസാദ്ധ്യതയും. റിയൽ എസ്റ്റേറ്റുകാർക്ക് മികച്ച ലാഭം. കുടുംബസമേതം ഉല്ലാസയാത്രകൾ നടത്തും.
പൂയം: നൃത്ത സംഗീതമത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് വിജയസാദ്ധ്യത. ശത്രുക്കളെ പരാജയപ്പെടുത്തും. ദാനധർമ്മങ്ങൾ ചെയ്യും. ബിസിനസുകാർക്ക് അല്പം നഷ്ടം.
ആയില്യം: വസ്തുക്കൾ വാങ്ങാനാഗ്രഹിക്കുന്നവർക്ക് അനുകൂലമായ സമയം. കൃഷിയിൽ നിന്നും ധനലാഭം. അപ്രതീക്ഷിതഭാഗ്യലബ്ധി. പഠനത്തിൽ ശ്രദ്ധ ചെലുത്തും.
മകം: പട്ടാളത്തിലോ പൊലീസിലോ ചേരാൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ സമയം. റിയൽ എസ്റ്റേറ്റ് തൊഴിലിൽ മികച്ച നേട്ടം. ശത്രുക്കളിൽ നിന്നുള്ള ഉപദ്റവം കൂടും.
പൂരം: സത്കർമ്മങ്ങൾക്കായി ധാരാളം പണം ഉപയോഗിക്കും. മത്സര പരീക്ഷകളിൽ വിജയം. സർക്കാരിൽ നിന്ന് കിട്ടേണ്ട ആനുകൂല്യങ്ങൾക്ക് താമസം നേരിടും.
ഉത്രം: പൂർവിക സ്വത്ത് ലഭിക്കും. സർക്കാരിൽ ഉയർന്ന ഉദ്യോഗത്തിനായി പരിശ്രമിക്കുന്നവർക്ക് ലഭിക്കാനുള്ള സന്ദർഭം. സഹോദരങ്ങൾ തമ്മിൽ ഐക്യമുണ്ടാകും.
അത്തം: പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടതായി വരും. കലാപരമായ കാര്യങ്ങളിൽ കൂടുതൽ താത്പര്യമുണ്ടാകും. ഗൃഹത്തിൽ മംഗളകർമ്മം നടക്കും.
ചിത്തിര: സാമ്പത്തിക നിലയിൽ ഉയർച്ചയുണ്ടാകും. വിചാരിക്കാത്ത സന്ദർഭങ്ങളിൽ ദൂരയാത്ര ആവശ്യമായി വരും. ആത്മവിശ്വാസം കൂടും. എല്ലാ സംരംഭങ്ങളിലും വിജയം കണ്ടെത്തും.
ചോതി: സുഹൃത്തുക്കൾക്കായി ധാരാളം ധനം ചെലവഴിക്കും. സാമ്പത്തിക അഭിവൃദ്ധിയുണ്ടാകും. ഏറ്റെടുത്ത ചില കാര്യങ്ങൾ നിർവഹിക്കുന്നതിന് കാലത്താമസം നേരിടും.
വിശാഖം: തൊഴിൽ ചെയ്യുന്നവർക്ക് അഭിവൃദ്ധിയുണ്ടാകും. കുടുംബത്തിൽ നിന്ന് മാറിതാമസിക്കാൻ അനുകൂലമായ സമയം. വിവാഹം അന്വേഷിക്കുന്നവർക്ക് തടസമുണ്ടാകും.
അനിഴം: സർക്കാർ ഉദ്യോഗത്തിലിരിക്കുന്നവർക്ക് സ്ഥലമാറ്റവും മാനസിക വിഷമതകളുമുണ്ടാകും. വസ്തുക്കൾ, വാഹനം എന്നിവ സ്വന്തമാക്കും. എഴുത്തുകാർക്ക് നല്ല സമയം.
തൃക്കേട്ട: ബിസിനസ് ചെയ്യുന്നവർക്ക് ധനാഭിവൃദ്ധിയുടെ സമയം. വളരെക്കാലമായി ആഗ്രഹിച്ചിരുന്ന കാര്യങ്ങൾ നടക്കും. ഭാര്യയുടെ സ്വത്തുവകകളിൽ നിന്നും ആദായം.
മൂലം: ഉയർന്ന ഉദ്യോഗസ്ഥർക്ക് ഉന്നത സ്ഥാനപ്രാപ്തി. വിവാഹം അന്വേഷിക്കുന്നവർക്ക് അനുയോജ്യമായ ബന്ധം വന്നുചേരും. ജീവിതത്തിൽ പുരോഗതി.
പൂരാടം: സർക്കാരിൽ ആനുകൂല്യങ്ങൾക്കായി അപേക്ഷിച്ചിട്ടുള്ളവർക്ക് ലഭിക്കും. പഠനത്തിൽ അല്പം മന്ദതയുണ്ടാകും. പൂർവികസ്വത്ത് അനുഭവയോഗ്യമാകും.
ഉത്രാടം: കമ്പനികളിൽ ജോലി ചെയ്യുന്നവർക്ക് ഉന്നതസ്ഥാന പ്രാപ്തിയും ധനാഗമനവും ലഭിക്കും. സന്താനങ്ങളാൽ മാനസികമായ വിഷമതകളുണ്ടാവും.
തിരുവോണം: പട്ടാളത്തിലോ പൊലീസിലോ ചേരാനാഗ്രഹിക്കുന്നവർക്ക് അനുകൂലമായ സമയം. ചില പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടതായി വരും.
അവിട്ടം: വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നവർക്ക് കാര്യപ്രാപ്തിയുണ്ടാകും. ശത്രുക്കളുടെ പ്രവർത്തനങ്ങളെ പരാജയപ്പെടുത്തും. പ്രശ്നങ്ങൾ യുക്തിപരമായി നിർവഹിക്കും.
ചതയം: സാമ്പത്തിക വിഷമതകൾ മനസിനെ ആകുലപ്പെടുത്തും. ജീവിതത്തിലെ ചില പ്രധാന വിഷയങ്ങളിൽ തീരുമാനമെടുക്കേണ്ടതായി വരും. തൊഴിൽപരമായി ഉയർച്ചയുടെ കാലം.
പൂരുരുട്ടാതി: വിദേശത്ത് ജോലിക്കായി പോകാൻ പരിശ്രമിക്കുന്നവർക്ക് ആഗ്രഹസാഫല്യം. സ്വന്തമായി തൊഴിൽ ചെയ്യുന്നവർക്ക് തടസം നേരിടും.
ഉത്രട്ടാതി: സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. സന്താനങ്ങൾക്കും മാതാപിതാക്കൾക്കും നന്മയുണ്ടാകും. ഉന്നതസ്ഥാന പ്രാപ്തിയുണ്ടാകുമെങ്കിലും ശത്രുതയും വർദ്ധിക്കും.
രേവതി :കുടുംബത്തിൽ കൂടുതൽ ഉത്തരവാദിത്തങ്ങൾ നിർവഹിക്കും. കേസുകളിൽ വിജയം. രോഗികൾക്ക് ആശ്വാസം ലഭിക്കും. കമ്പനികളിൽ നിർവാഹകചുമതല ലഭിക്കും.