തിരുവനന്തപുരം: നർമ്മകൈരളിയുടെ പ്രതിമാസ പരിപാടിയുടെ ഭാഗമായി നാളെ വൈകിട്ട് 6ന് പാളയം വിവേകാനന്ദ സാംസ്‌കാരിക കേന്ദ്രത്തിൽ നടക്കുന്ന ചടങ്ങിൽ ഈ വർഷത്തെ വയലാർ അവാർഡ് ജേതാവ് വി.ജെ. ജയിംസിനെ ആദരിക്കും. നർമ്മകൈരളി പ്രസിഡന്റ് വി. സുരേശൻ രചിച്ച ' ചിരി വിരിയും കാലം' എന്ന കൃതി ഡോ. എ. മുഹമ്മദ് സബീറിന് നൽകി ജയിംസ് പ്രകാശനം ചെയ്യും. ചിരിയരങ്ങിൽ കൃഷ്‌ണ പൂജപ്പുര, എബ്രഹാം, പ്രഭാകരൻ നായർ എന്നിവർ പങ്കെടുക്കും. തുടർന്ന് ഡോ. തോമസ് മാത്യു രചനയും സംവിധാനവും നിർവഹിച്ച 'ഏദൻ തോട്ടം ആൻഡ്രോയ്ഡ് വെർഷൻ' എന്ന ഹാസ്യ നാടകം അരങ്ങേറും.