ss

ചിയാഗംഗ്‌മായ് (തായ്‌ലൻഡ്): പ്രകൃതിയെയും പ്രകൃതിവിഭവങ്ങളെയും ആരാധിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഏഷ്യൻ സംസ്ക്കാരവും ജീവിതരീതികളും ലോകരാഷ്ട്രങ്ങൾക്ക് മാതൃകയാണെന്ന് തായ്ലൻഡിൽ സമാപിച്ച 9-ാമത് ഗ്ലോബൽ എനർജി പാർലമെന്റ് പ്രമേയം. തിരുവനന്തപുരം ഈശ വിശ്വവിജ്ഞാന ട്രസ്റ്റ്, തായ്‌ലാൻഡിന്റെ സാംസ്ക്കാരിക തലസ്ഥാനമായ ചിയാംഗ്‌മയിയിലെ പായാപ് സർവകലാശാലയിൽ നടത്തിയ ഗ്ലോബൽ എനർജി പാർലമെന്റ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ വീഡിയോസന്ദേശത്തിലൂടെ ഉദ്ഘാടനം ചെയ്തു.

പ്രകൃതിയെ ആരാധിക്കുന്ന ഭാരതീയ സംസ്കൃതി കൈവെടിഞ്ഞതാണ് മാനവരാശിയുടെ നിലനിൽപിനുതന്നെ ഭീഷണിയായ കാലാവസ്ഥാവ്യതിയാനം ഉൾപ്പെടെയുള്ള പ്രകൃതിദുരന്തങ്ങൾക്ക് കാരണമെന്ന് മുരളീധരൻ പറഞ്ഞു. പ്രപഞ്ചവും മനുഷ്യനും ഒന്നാണെന്ന തിരിച്ചറിവിലൂടെമാത്രമേ പ്രകൃതിയെയും മനുഷ്യനെയും സ്നേഹിക്കാൻ നമുക്ക് കഴിയൂ എന്ന് ഗ്ലോബൽ എനർജി പാർലമെൻറ് സ്ഥാപകൻ സ്വാമി ഈശ പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ ഉപദേഷ്ടാവ് ഡോ.സി.വി ആനന്ദബോസ് അദ്ധ്യക്ഷനായി. ഇക്കൊല്ലത്തെ അന്തർദേശീയ വിദ്യാപുരസ്‌ക്കാരം പയാപ് സർവകലാശാല പ്രസിഡന്റ് ഡോ.അംനോയ് തപിങ്കെയ്ക്ക് അദ്ദേഹം സമ്മാനിച്ചു. ക്രിസ്ത്യൻ കോൺഫറൻസ് ഒഫ് ഏഷ്യ ജനറൽ സെക്രട്ടറി മാത്യുസ് ജോർജ് ചുനക്കര പുരസ്‌ക്കാര ജേതാവിനെ പരിചയപ്പെടുത്തി. ഗ്ലോബൽ എനർജി പാർലമെന്റ് സെക്രട്ടറി ഡോ എം.ആർ തമ്പാൻ ആമുഖപ്രഭാഷണവും ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പ് സ്ഥാപകൻ ജി.ശങ്കർ മുഖ്യപ്രഭാഷണവും നടത്തി.