virat-kohli

ലോകത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ക്രിക്കറ്റ് താരങ്ങളിലൊരാളാണ് വിരാട് കൊഹ്ലി. ക്രിക്കറ്റ് ബാറ്റുകൊണ്ട് വിസ്മയിപ്പിച്ചിട്ടുള്ള താരത്തിന് പുതിയൊരു കുഞ്ഞു ആരാധികയെ കിട്ടിയിരിക്കുകയാണ്. ഓസ്ട്രേലിയൻ ഓറ്റണിങ് ബാറ്റ്സ്മാൻ ഡേവിഡ് വാർണറുടെ മകളാണ് കൊഹ്ലിയെ ആരാധിക്കുന്നത്. ഡേവിഡ് വാർണറുടെ ഭാര്യ മകളുടെ ക്രിക്കറ്റ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.

വാർണർ എറിഞ്ഞുകൊടുത്ത പന്തിനെ ‌'ഞാൻ വിരാട് കൊഹ്‌ലിയാണ് എന്ന് പറഞ്ഞ് അടിച്ചു പറത്തുന്ന വീഡിയോ ആണ് വൈറലായിക്കൊണ്ടിരിക്കുന്നത്. വാർണറും ഭാര്യയും ഇത് കേട്ട് ചിരിക്കുന്നതും വിഡിയോയിൽ കേൾക്കാം.'ഈ പെൺകുട്ടി കുറച്ചധികകാലം ഇന്ത്യയിലാണ് നിന്നത്. വിരാട് കോലിയാകാനാണ് അവൾക്കിഷ്ട'മെന്ന് പറഞ്ഞായിരുന്നു അവർ ട്വിറ്ററിൽ വിഡിയോ പങ്കുവച്ചത്. ഐ.പിഎല്ലിൽ തകർപ്പൻ കളി പുറത്തെടുത്തിരുന്ന വാർണർക്ക് പക്ഷേ 2018 സീസൺ പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് നഷ്ടമായിരുന്നു. വിലക്കിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മത്സരങ്ങളിലേക്ക് താരം ശക്തമായി തിരിച്ചെത്തിയിരുന്നു.

This little girl has spent too much time in India. Wants to be @imVkohli pic.twitter.com/Ozc0neN1Yv

— Candice Warner (@CandyFalzon) November 10, 2019