കാശ്മീർ: വടക്കൻ കാശ്മീരിലെ ബന്ദിപ്പൊരയിൽ നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാ സേന ഒരു ഭീകരവാദിയെ വധിച്ചു. മേഖലയിൽ ഭീകരവാദികളുടെ സാന്നിദ്ധ്യം ഉണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്നാണ് സേന തെരച്ചിൽ ആരംഭിച്ചത്. തെരച്ചിൽ നടക്കുന്നതിന് ഇടയ്ക്ക് ഭീകരവാദികൾ സുരക്ഷാ ഉദ്യോഗസ്ഥന് നേരെ വെടിയുതിർത്തതിനെ തുടർന്നാണ് സേന തിരിച്ചടിച്ചത്. കൊല്ലപ്പെട്ട ഭീകരവാദിയെ കുറിച്ചുള്ള വിവരങ്ങളൊന്നും ലഭ്യമല്ല.