പനങ്ങാട്: പള്ളുരുത്തി ബ്‌ളോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റും നിലവിൽ മെമ്പറുമായ പനങ്ങാട് ഉദയത്തുംവാതിൽ ചാമക്കാട് വീട്ടിൽ സി.എസ്. പീതാംബരൻ (64) നിര്യാതനായി. ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് വി.പി.എസ് ലേക് ഷോർ ആശുപത്രിയിൽവച്ചായിരുന്നു അന്ത്യം. ഇന്ന് രാവിലെ 8ന് മാടവന സി.പി.എം ലോക്കൽകമ്മിറ്റി ഓഫീസിലും തുടർന്ന് 9.30ന് വസതിയിലും പൊതുദർശനത്തിന് വച്ചശേഷം ഉച്ചയ്ക്ക് 2ന് മൃതദേഹം കൊച്ചി മെഡിക്കൽ കോളേജിന് കൈമാറും. ഭാര്യ: വിജയമ്മ. മക്കൾ: സരിത, അരുൺകുമാർ. മരുമക്കൾ: രാജേഷ് (ദേശാഭിമാനി), ഷാരി.
സി.എസ് എന്നചുരുക്കപ്പേരിൽ നാട്ടുകാർക്ക് പ്രിയങ്കരനായിരുന്നു. സി.പി.എം പനങ്ങാട് ലോക്കൽകമ്മിറ്റി സെക്രട്ടറിയായും പിന്നീട് പള്ളുരുത്തി ഏരിയാകമ്മിറ്റി മെമ്പറായും പ്രവർത്തിച്ചു വരികയായിരുന്നു. ഇന്ത്യൻ റെയർ എർത്തിൽ ഉദ്യോഗസ്ഥനായിരുന്നു. സർവീസിൽ നിന്ന് വിരമിച്ച ശേഷം പള്ളുരുത്തി ബ്ളോക്ക് പഞ്ചായത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വിജയിച്ച പീതാംബരൻ ബ്‌ളോക്ക് പഞ്ചായത്ത്പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. മൂന്നരവർഷത്തോളം പ്രസിഡന്റായി തുടർന്നു. സി.പി.എം, സി.പി.ഐ ധാരണയുടെ അടിസ്ഥാനത്തിൽ സി.പി.ഐ പ്രതിനിധിക്ക് വേണ്ടി മൂന്നുമാസം മുമ്പ് സ്ഥാനം ഒഴിയുകയായിരുന്നു.