ഹൈദരാബാദ്: സെക്സ് ടോയ് ഉപയോഗിച്ചുകൊണ്ട് പെൺകുട്ടികളെ പീഡിപ്പിച്ച യുവതി പൊലീസ് കസ്റ്റഡിയിലായി. ആന്ധ്രാപ്രദേശിലെ പ്രകാശത്തിലാണ് സംഭവമുണ്ടായത്. തന്നെ പീഡിപ്പിച്ചുവെന്ന് കാണിച്ച് 17കാരി പെൺകുട്ടി നൽകിയ പരാതിയിൽ ഓംഗോൾ സ്വദേശിനി സുമതലതയാണ് പൊലീസിന്റെ പിടിയിലായത്. സംഭവം പുറത്തായതിനെ തുടർന്ന് യുവതിയുടെ ഭർത്താവ് ആത്മഹത്യ ചെയ്തു. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് വീട്ടിൽ എത്തിയതിനെ തുടർന്നാണ് യുവതിയുടെ ഭർത്താവ് ആത്മഹത്യ ചെയ്യുന്നത്. മൂന്ന് തവണ വിവാഹതിയയായ സുമലത 2016ലാണ് ഓംഗോളിലേക്ക് എത്തിച്ചേരുന്നത്.
ഇവിടെ വച്ച് സുമലത മൂന്നാമതൊരു വിവാഹം കൂടി കഴിച്ചിരുന്നു. സായി രമേഷ് റെഡ്ഡി എന്ന പേരിൽ പെൺകുട്ടികളെ പരിചയപ്പെട്ട ശേഷമാണ് സുമലത പീഡനം നടത്തിയത്. ശബ്ദം പുരുഷന്റേത് പോലെയാക്കി പെൺകുട്ടികളെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയും എത്തിക്കുകയും തുടർന്ന് അവർക്ക് മയക്കുമരുന്ന് നൽകി മയക്കിയ ശേഷമാണ് സുമലത പീഡിപ്പിച്ചിരുന്നത്. സെക്‌സ് ടോയ് ഉപയോഗിച്ചാണ് പെൺകുട്ടികളെ ഇവർ ഉപദ്രവിച്ചിരുന്നത്. യുവതിയുടെ വീട്ടിൽ നിന്നും അനേകം സെക്സ് ടോയ്‌സ് അടങ്ങിയ ബാഗ് പൊലീസ് കണ്ടെടുത്തിട്ടുണ്ട് . പെൺകുട്ടികളെ വലയിലാക്കാനായി യുവതിക്ക് സിം കാർഡ് നൽകിയിരുന്ന വംസി കൃഷ്ണ എന്ന യുവാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു.