ദുബായ്: വാട്സാപ്പ് വഴി കോളുകൾ ചെയ്യുന്നതിനുള്ള നിരോധനം ഗൾഫ് രാജ്യമായ യു.എ,ഇ നീക്കം ചെയുന്നു. ഇക്കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകും എന്നാണ് നാഷണൽ ഇലക്ട്രോണിക് സെക്യൂരിറ്റി അതോറിറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് അൽ കുവൈത്തി വ്യക്തമാക്കിയത്. ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്സാപ്പുമായി ഉണ്ടാക്കിയ ധാരണപ്രകാരമാണ് നിരോധനം ഏർപ്പെടുത്തിയ നിയമത്തിൽ ഇളവ് കൊണ്ടുവരാൻ യു.എ.ഇ ഒരുങ്ങുന്നത്. എന്നാൽ ഇതിനായി രാജ്യത്ത് പ്രവർത്തിക്കുന്ന മൊബൈൽ ഫോൺ സർവീസ് പ്രൊവൈഡർമാരായ ദു, ഇത്തിസലാത്ത്, എന്നീ കമ്പനികളുടെ അനുമതിയും വേണ്ടിവരും. അതേസമയം നിരോധനം നീക്കാൻ പോകുന്നു എന്ന വാർത്തയോട് യു.എ.ഇ ടെലികോം അതോറിറ്റി ഇനിയും പ്രതികരിച്ചിട്ടില്ല.