- 1990ൽ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറായി ടി.എൻ. ശേഷൻ ഇന്ത്യൻ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ നിരവധി പരിഷ്കാരങ്ങൾ കൊണ്ടുവന്നു.
- വോട്ടർമാർക്ക് ഫോട്ടോ പതിച്ച വോട്ടർ ഐഡി നിർബന്ധമാക്കി
- തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിക്ക് ചെലവിടാവുന്ന തുകയ്ക്ക് പരിധി നിശ്ചയിച്ചു
- മാതൃകാപെരുമാറ്റച്ചട്ടം കർശനമായി നടപ്പിലാക്കി.
- നിരീക്ഷകരേയും കമ്മീഷൻ ഉദ്യോഗസ്ഥരേയും തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്തിന് പുറത്തുനിന്നാക്കി
- തെരഞ്ഞെടുപ്പ് ദിവസത്തെ പരസ്യ മദ്യവിതരണം അവസാനിപ്പിച്ചു
- ജാതി, മതം എന്നിവയുടെ പേരു പറഞ്ഞുള്ള പ്രചാരണം നിറുത്തിച്ചു
- ലൗഡ് സ്പീക്കർ ഉപയോഗത്തിന് മുൻകൂർ അനുമതി നിർബന്ധമാക്കി
- തിരഞ്ഞെടുപ്പുകളിൽ കള്ള വോട്ട് ഒഴിവാക്കാൻ വീഡിയോ ടീമുകളെ നിയോഗിച്ചു