സൗദി അറേബ്യയിലെ ആശുപത്രിയിലേക്ക് ബി.എസ്.സി/ഡിപ്ലോമ നഴ്സുമാരെ (സ്ത്രീകൾ മാത്രം) നിയമിക്കുന്നതിനായി ഒ.ഡി.ഇ.പി.സി തിരുവനന്തപുരം, വഴുതയ്ക്കാട് ഓഫീസിൽ നവംബർ 13ന് സ്കൈപ്പ് ഇന്റർവ്യൂ ചെയ്യുന്നു. ഒരു വർഷം പ്രവൃത്തി പരിചയമുളള ബി.എസ്.സി നഴ്സുമാർക്കും രണ്ടു വർഷം പ്രവൃത്തി പരിചയമുളള ബി.എസ്.സി നഴ്സുമാർക്കും രണ്ടു വർഷം പ്രവൃത്തി പരിചയുമുളള ഡിപ്ലോമ നഴ്സുമാർക്കും ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. വീസ, എയർടിക്കറ്റ്, താമസം, എന്നിവ സൗജന്യമായിരിക്കും. തിരഞ്ഞെടുക്കുന്നവർക്ക് ഇന്ത്യൻ രൂപ 60,000 മുതൽ 70,000 വരെ ശമ്പളം ലഭിക്കും. ഇന്റർവ്യൂവിൽ പങ്കെടുക്കുവാൻ താത്പര്യമുളളവർ ബയോഡാറ്റ, സർട്ടഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം mou.odepc@gmail.com എന്ന ഇ-മെയിലിൽ നവംബർ 11ന് മുമ്പായി അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് : www.odepc.kerala.gov.in സന്ദർശിക്കുക. ഫോൺ: 0471-23294440/41/42/43/45
ഒമാനിൽ അദ്ധ്യാപകർ
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന ഒമാനിലെ പ്രമുഖ സി.ബി.എസ്.ഇ സ്കൂളിലേക്ക് അദ്ധ്യാപകരെ നിയമിക്കുന്നു.
പോസ്റ്റ് ഗ്രാഡ്വേറ്റ് അദ്ധ്യാപകർ: ഇംഗ്ളീഷ്, മാത്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി, ഹിന്ദി, മലയാളം, ഫ്രഞ്ച്, അറബിക്, സോഷ്യൽ സയൻസ്, സയൻസ്, കംപ്യൂട്ടർ സയൻസ്, സൈക്കോളജി, ഫിസിക്കൽ എഡ്യുക്കേഷൻ, മ്യൂസിക് ആൻഡ് അറബിക് &ക്രാഫ്റ്റ്. യോഗ്യത: അതാത് വിഷയങ്ങളിൽ പിജിയും ബിഎഡും. ശമ്പളം: OMR 300/- . പ്രായപരിധി: 45. ട്രെയിൻഡ് ഗ്രാജ്വേറ്റ് അദ്ധ്യാപകർ: ഇംഗ്ളീഷ്, മാത്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി, ഹിന്ദി, മലയാളം, ഫ്രഞ്ച്, അറബിക്, സോഷ്യൽ സയൻസ്, സയൻസ്, കംപ്യൂട്ടർ സയൻസ്, സൈക്കോളജി, സോഷ്യോളജി, ഫിസിക്കൽ എഡ്യുക്കേഷൻ, മ്യൂസിക് ആൻഡ് ആർട്ട് & ക്രാഫ്റ്റ്. യോഗ്യത: അതാത് വിഷയത്തിൽ ബിരുദവും ബിഎഡും. പ്രായപരിധി: 45. ശമ്പളം: OMR250/-. ഇത്കൂടാതെ പ്രൈമറി ടീച്ചർ(എല്ലാവിഷയവും)തസ്തികയിലും അപേക്ഷിക്കാം.
യോഗ്യത: ബിരുദവും ബിഎഡും. പ്രായപരിധി: 45. ശമ്പളം: OMR 225/-സി.ബി.എസ്.സി/ ഐ.സി.എസ്.സി സ്കൂളിൽ മൂന്ന് വർഷം പ്രവൃത്തിപരിചയമുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റ, സർട്ടിഫിക്കറ്റിന്റെ പകർപ്പുകൾ സഹിതം eu@odepc.in എന്ന ഇ-മെയിലിൽ നവംബർ 16നകം അയയ്ക്കണം. രണ്ട് വർഷത്തെ കരാർ നിയമനമാണ്. വിശദവിവരങ്ങൾക്ക് www.odepc.kerala.gov.in സന്ദർശിക്കുക. ഫോൺ: 0471-2329440/41/42/43/45.
ഖത്തർ ഡ്യൂട്ടിഫ്രീ
പത്താം ക്ലാസ്/പ്ലസ് ടു ക്കാർക്ക് മുതൽ അപേക്ഷിക്കാവുന്ന നിരവധി ഒഴിവുകളിലേക്ക് റിക്രൂട്ട്മെന്റി ന് ഒരുങ്ങുകയാണ് ഖത്തർ ഡ്യൂട്ടിഫ്രീ. ജൂനിയർ സോസ് ഷെഫ്, ഷെഫ് ദ പാർട്ടി(പേസ്ട്രി), ഷെഫ് ദ പാർട്ടി(കിച്ചൺ), സാനിറ്രേഷൻ ടീം ലീഡർ, സ്റ്രോർ സൂപ്പർവൈസർ, ബിസിനസ് ഇന്റലിജൻസ് മാനേജർ, സോഷ്യൽ മീഡിയ സ്പെഷ്യലിസ്റ്റ്, കാറ്റഗറി മാനേജർ എന്നിങ്ങനെയാണ് ഒഴിവുകൾ.കമ്പനിവെബ്സൈറ്റ്: www.qatardutyfree.com. കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും :jobhikes.com എന്ന ലിങ്ക് ഉപയോഗിക്കാം./
ലൂബ്രിസോൾ കോർപറേഷൻ
യുഎസിലെ ലൂബ്രിസോൾ കോർപറേഷനിൽ വിവിധ തസ്തികകളിൽ ഒഴിവ്. മെയിന്റനൻസ് ടെക്നീഷ്യൻ, പ്രൊഡക്ഷൻ ഓപ്പറേറ്റർ, ക്വാളിറ്റി ടെക്നീഷ്യൻ, എച്ച്എസ്ഇഎസ് സേഫ്റ്റി എൻജിനീയർ, മെറ്റീരിയൽ ഹാൻഡ്ലർ, പ്രോഡക്ട് മാനേജർ, പ്രോഡക്ട് ആൻഡ് മാർക്കറ്റിംഗ് ഡയറക്ടർ, ലാബ് ടെക്നീഷ്യൻ, നെറ്റ്വർക്ക് എൻജിനീയർ, കസ്റ്റമർ സർവീസ് റെപ്രസെന്റേറ്റീവ് എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനിവെബ്സൈറ്റ്: www.lubrizol.com.
കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും : jobsindubaie.com എന്ന ലിങ്ക് ഉപയോഗിക്കാം.
എം.ഡബ്ള്യു .എച്ച് ഗ്ളോബൽ
ദുബായിലെ എം.ഡബ്ള്യു .എച്ച് ഗ്ളോബൽ കമ്പനിയിൽ ക്വാണ്ടിറ്റി സർവേയർ, റെസിഡന്റ് എൻജിനീയർ, സീനിയർ ഇലക്ട്രിക്കൽ എൻജിനീയർ, സീനിയർ ടെക്നോളജിസ്റ്റ്, മെക്കാനിക്കൽ ഇൻസ്പെക്ടർ, എച്ച്ആർ ഇന്റേൺ, ബിഐഎം കോഡിനേറ്റർ, സീനിയർ ഇലക്ട്രിക്കൽ എൻജിനീയർ, മെക്കാനിക്കൽ എൻജിനീയർ, വാട്ടർ ഇൻഫ്രാസ്ട്രക്ചർ പ്രൊജക്ട് മാനേജർ തസ്തികകളിൽ ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.stantec.com കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും : jobsindubaie.com എന്ന ലിങ്ക് ഉപയോഗിക്കാം.
ദുബായ് ജിഫോർഎസ്
ദുബായ് ജിഫോർ എസിൽ നിരവധി ഒഴിവുകൾ. എമർജൻസി റെസ്പോൺസ് ടീം ഓഫീസർ തസ്തികയിലേക്ക് ഡിസംബർ 9 വരെ അപേക്ഷിക്കാം. സെക്യൂരിറ്റി ഗാർഡ്- ഡിസംബർ 8, എയർപോർട്ട് സ്ക്രീനിംഗ് ഓഫീസർ -ഡിസംബർ 8, ലോ എൻഫോഴ്സ്മെന്റ് ഓഫീസർ- ഡിസംബർ 8, സെക്യൂരിറ്റി ഓഫീസർ- ഡിസംബർ 8, സെക്യൂരിറ്റി ഓഫീസർ- ഡിസംബർ 8, റെസിഡൻഷ്യൽ ഫ്രന്റ് ഡസ്ക് കെയർ ടേക്കർ -ഡിസംബർ 8, ലോജിസ്റ്റിക് സ്പെഷ്യലിസ്റ്റ് - ഡിസംബർ 6, ആംഡ് സെക്യൂരിറ്റി ഓഫീസർ- ഡിസംബർ 8, സ്ക്രീനിംഗ് ഓഫീസർ -- ഡിസംബർ 8, ന്യൂക്ളിയർ സെക്യൂരിറ്റി പ്രോജക്ട് മാനേജർ, റെസിഡന്റ് സൈറ്റ് എൻജിനീയർ- നവംബർ 22. ലോജിസ്റ്റിക് സർവീസ് ഓപ്പറേറ്റീവ്- നവംബർ 22, ഹെൽത്ത് കെയർ സപ്പോർട്ട് വർക്കർ, തുടങ്ങി ഈമാസവും അടുത്തമാസവും അപേക്ഷിക്കാവുന്ന നിരവധി ഒഴിവുകളുണ്ട്. യോഗ്യതയും വിശദാംശങ്ങളും വെബ്സൈറ്റിൽ. careers.g4s.com. കൂടുതൽ വിവരങ്ങൾക്ക് /jobhikes.com/ എന്ന ലിങ്ക് ഉപയോഗിക്കാം.
ഹമാദ് ഇന്റർനാഷണൽ എയർപോർട്ട്
ദോഹയിലെ ഹമാദ് ഇന്റർനാഷണൽ എയർപോർട്ടിൽ നിരവധി ഒഴിവുകൾ. ട്രെയിനിംഗ് സ്പെഷ്യലിസ്റ്റ്, ഈവന്റ് സ്പെഷ്യലിസ്റ്റ്, സീനിയർ കൊമേഴ്സ്യൽ മാനേജർ, ടെക്നോളജി സർവീസ് ലീഡ് എൻജിനീയർ, ഗ്രൗണ്ട് സേഫ്റ്റി എൻജിനീയർ, എച്ച്ഐഎ ഓപ്പറേഷൻ മാനേജർ, സെക്യൂരിറ്റി ക്വാളിറ്റി അഷ്വറൻസ് ഓഫീസർ , എയർസൈഡ് ഡ്രൈവിംഗ് ലൈസെൻസിംഗ് സൂപ്പർവൈസർ, ഹ്യൂമൻ റിസോഴ്സ് കോഡിനേറ്റർ, ക്ളൈംസ് അഡ്മിനിസ്ട്രേറ്റർ, സെക്യൂരിറ്റി ഓപ്പറേഷൻ ഓഫീസർ, എച്ച്ഐഎ ഓപ്പറേഷൻസ് മാനേജർ, അഡ്മിനിസ്ട്രേഷൻ കോഡിനേറ്റർ, സീനിയർ ഏജന്റ് സേഫ്റ്റി, സിസ്റ്രം എൻജിനീയർ (എയർപോർട്ട് ഓപ്പറേഷണൽ സിസ്റ്റം), എച്ച്വിഎസി എൻജിനീയർ, സെക്യൂരിറ്റി ഓപ്പറേഷൻ മാനേജർ, ട്രെയിനിംഗ് മാനേജർ, മൈനിംഗ് വർക്സ് പ്ളാനിംഗ് ആൻഡ് പ്രോജക്ട് മാനേജർ, എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനിവെബ്സൈറ്റ്: dohahamadairport.com
കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും : jobsindubaie.com എന്ന ലിങ്ക് ഉപയോഗിക്കാം.
അൽഷയ ഗ്രൂപ്പിൽ
കുവൈറ്റിലെ എംഎച്ച് അൽഷയ ഗ്രൂപ്പിലേക്ക് നിരവധി അവസരങ്ങൾ. പ്രൊജക്ട് മാനേജർ, എരിയാ മാനേജർ, ഓപ്പറേഷൻ മാനേജർ, സീനിയർ മാനേജർ, റിക്രൂട്ട്മെന്റ് കോഡിനേറ്റർ, അസിസ്റ്റന്റ് സ്റ്റോർ മാനേജർ, എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനി വെബ്സൈറ്റ്: jobsearch.alshaya.com. കൂടുതൽ വിവരങ്ങൾക്ക് : jobhikes.com
അൽ മീര ഗ്രൂപ്പ്
ഖത്തറിലെ അൽ മീര ഗ്രൂപ്പിന്റെ സൂപ്പർമാർക്കറ്റിൽ ഫിഷ് മോൻഗർ, സെൻട്രൽ കാഷ്യർ ഓഫീസർ, സിസിഒ സൂപ്പർവൈസർ, ഏര്യമാനേജർ, ബ്രാഞ്ച് മാനേജർ, നോൺഫുഡ് സൂപ്പർവൈസർ എന്നിങ്ങനെ ഒഴിവുകളുണ്ട്. കമ്പനി വെബ്സൈറ്റ്: jobsearch.alshaya.com. കൂടുതൽ വിവരങ്ങൾക്ക് : jobhikes.com
എമിറേറ്റ്സ് ഡ്രൈവിംഗ്
ഇൻസ്റ്റിറ്റ്യൂട്ട്
ദുബായിലെഎമിറേറ്റ്സ് ഡ്രൈവിംഗ് ഇൻസ്റ്റിറ്റ്യൂട്ട് നിരവധി തസ്തികകളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. ഫിനാൻസ്/ അക്കൗണ്ട് മാനേജർ, സെയിൽസ് എക്സിക്യൂട്ടീവ്, വെബ് ഡെവലപ്പർ, ഡ്രൈവിംഗ് ഇൻസ്ട്രക്ടർ(പുരുഷൻ/സ്ത്രീ), വീഡിയോഗ്രാഫർ/ എഡിറ്റർ, എച്ച് ആർ മാനേജർ, അക്കൗണ്ട്സ് (പേയബിൾ) ആൻഡ് അക്കൗണ്ട്സ് (റിസീവബിൾ, എംഐഎസ് ആൻഡ് ജിഎൽ), അസിസ്റ്റന്റ് ഗ്രാഫിക് ഡിസൈനർ , മാർക്കറ്റിംഗ് സ്പെഷ്യലിസ്റ്റ്, മോട്ടോർസൈക്കിൾ ഡ്രൈവിംഗ് ഇൻസ്ട്രക്ടർ ( സ്ത്രീ) എന്നിങ്ങനെയാണ് ഒഴിവുകൾ.
കമ്പനി വെബ്സൈറ്റ്:www.edi-uae.com കൂടുതൽ വിവരങ്ങൾക്ക് : jobhikes.com
ദുബായ് കസ്റ്റംസ്
ദുബായ് കസ്റ്റംസിൽ ട്രെയിനർ -പൊലീസ് ഡോഗ് യൂണിറ്റ്, സ്ട്രാറ്റജിക് റിസേർച്ച് ഓഫീസർ, ഇൻസ്പെക്ഷൻഓഫീസർ, കസ്റ്റമർ താരിഫ് ഓഫീസർ, പ്രൊജക്ട് മാനേജർ, കൺട്രോൾ ഓഫീസർ, സോഫ്്ട്വെയർ ടെസ്റ്റ് മാനേജർ, സീനിയർ ബിസിനസ് ഡിസൈനർ തുടങ്ങിയ തസ്തികകളിൽ ഒഴിവ്. കമ്പനി വെബ്സൈറ്റ്:www.edi-uae.com കൂടുതൽ വിവരങ്ങൾക്ക് : jobhikes.com
എമിറേറ്റ്സ് നാഷണൽ
ഓയിൽ കമ്പനി
പത്താം ക്ലാസ്സ് യോഗ്യതയുള്ളവർക്ക് ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിച്ചുകൊണ്ട് എമിറേറ്റ്സ് നാഷണൽ ഓയിൽ കമ്പനി, സൈബർ സെക്യൂരിറ്റി ഗവേണൻസ് ലീഡ്, ഫയർഫൈറ്റർ, എൽപിജി ടെക്നീഷ്യൻ അസിസ്റ്റന്റ്, ഓഫീസ് അസിസ്റ്റന്റ്, ഡ്രൈവർ, സൈറ്റ് ഇൻ ചാർജ്ജ്, ഇൻഫർമമേഷൻ അനലിസ്റ്റ്, അസിസ്റ്റന്റ് ടെക്നിക്കൽ ഇൻസ്പെക്ടർ, എൽപിജി ടെക്നീഷ്യൻ അസിസ്റ്റന്റ് തുടങ്ങിയ തസ്തികളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.enoc.com .കൂടുതൽ വിവരങ്ങൾക്ക്: jobsindubaie.com