നമ്മുടെ പരിസരങ്ങളിലൊക്കെ ഒരു ചെറുചെടിയിൽ കാണുന്ന കറുപ്പും ചുവപ്പും നിറത്തിലുള്ള ചെറുകായ്കളാണ് മണിത്തക്കാളി . പഴമക്കാർ ധാരാളം ഉപയോഗിച്ചിരുന്ന ഈ സസ്യം ആയുർവേദ, പ്രകൃതി ചികിത്സകളിലും ഉപയോഗിച്ചിരുന്നു. കരിന്തക്കാളി, മുളക് തക്കാളി എന്നും പേരുണ്ട്.
പ്രോട്ടീൻ, കൊഴുപ്പ്, കാർബോഹൈഡ്രേറ്റ്, കാൽസ്യം, ഇരുമ്പ്, റൈബോഫ്ളേവിൻ, നിയോസിൻ, ജീവതം സി, ഗ്ലൈക്കോ ആൽക്കലോയ്ഡുകൾ എന്നിവയാണ് പ്രധാന ഘടകങ്ങൾ. ആന്റി ഓക്സിഡന്റുകളുടെ കലവറയായതിനാൽ രോഗങ്ങളെ തടയും. കരൾ, ഹൃദയം എന്നിവയുടെ ആരോഗ്യം സംരക്ഷിക്കും. തൊണ്ടവേദന, വായിലെ അൾസർ എന്നിവയ്ക്കൊക്കെ ഔഷധമാണ്. ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളുകയും ചെയ്യും. മികച്ച ആന്റി സെപ്റ്റിക് ആണ്. ഇതിന്റെ ഇലയിട്ട് തിളപ്പിച്ച വെള്ളം പനി ശമിപ്പിക്കും. ശരീരവേദന, നീര്, ദഹനപ്രശ്നങ്ങൾ, അൾസർ എന്നിവയ്ക്ക് ഔഷധമാണ്.
പഴുത്ത മണിത്തക്കാളി ഉടച്ചെടുത്ത് മുഖത്ത് പുരട്ടുന്നത് മുഖത്തെ പാടുകൾ അകറ്റി ചർമ്മം മൃദുവും സുന്ദരവുമാക്കും.