മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
പ്രവർത്തനശൈലിയിൽ മാറ്റം, വിദേശയാത്രയ്ക്ക് അവസരം, പദ്ധതികളിൽ വിജയം.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
കാലോചിതമായ പരിഷ്കാരങ്ങൾ വരുത്തും. ജീവിത പുരോഗതി ഉണ്ടാകും. കാര്യങ്ങൾ പഠിച്ച് ചെയ്യും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
ലക്ഷ്യപ്രാപ്തി നേടും. സന്തുഷ്ടിയും സമാധാനവും. ആത്മപ്രശംസ ഒഴിവാക്കണം.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
ആയുർവേദ ചികിത്സ വേണ്ടിവരും. സ്വപ്നസാക്ഷാത്കാം. പഠനത്തിൽ ഉയർച്ച.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
ആദർശങ്ങൾ പ്രാവർത്തികമാക്കും. വിപണന സമ്പ്രദായം വിപുലമാക്കും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
ദൂരദേശയാത്ര വേണ്ടിവരും. വ്യവസ്ഥകൾക്കതീതമായി പ്രവർത്തിക്കും. മാതാപിതാക്കളെ പരിചരിക്കും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
ലാഭവിഹിതം വർദ്ധിക്കും. സഹോദരങ്ങളുമായി രമ്യതയിലാകും. പ്രത്യുപകാരം ചെയ്യാൻ സാധിക്കും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
ഊഹക്കച്ചവടത്തിൽ നേട്ടം. വേർപെട്ടു താമസിക്കേണ്ടിവരും,. സ്ഥാനമാനങ്ങൾ ലഭിക്കും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
സുരക്ഷാനടപടികൾ സ്വീകരിക്കും. ജീവിതത്തിൽ സന്തുഷ്ടി, സ്മരണങ്ങൾ പങ്കുവയ്ക്കും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി)
സുഹൃത്ത് സഹായം, ഉദ്യോഗ ലഭ്യത, ചെലവിനങ്ങൾക്ക് നിയന്ത്രണങ്ങൾ.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
വാക്കുതർക്കം ഒഴിവാക്കും. കാര്യങ്ങൾ ലക്ഷ്യപ്രാപ്തി നേടും. ആത്മസംയമനം പാലിക്കും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി)
ചിന്തകൾക്കതീതമായി പ്രവർത്തിക്കും. പ്രവൃത്തി മണ്ഡലങ്ങളിൽ ഉയർച്ച, സാമ്പത്തിക ലാഭം.