ശ്രീനഗർ: ജമ്മുകാശ്മീരിൽ സെെനികർക്കു നേരെ തീവ്രവാദികളുടെ ആക്രമണം. ബന്ദിപുരയിലാണ് സൈന്യത്തിന് നേരെ ആക്രമണം നടന്നത്. ഏറ്റുമുട്ടലിൽ സൈന്യം രണ്ട് തീവ്രവാദികളെ വധിച്ചു. തിങ്കളാഴ്ച പുലർച്ചെയാണ് ഏറ്റുമുട്ടൽ നടന്നത്. പ്രദേശത്ത് ഒളിച്ചിരിക്കുന്ന തീവ്രവാദികൾക്കായി സൈന്യം തിരച്ചിൽ തുടരുകയാണ്. രണ്ട് തീവ്രവാദികളെ വധിച്ചതായും അവരിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തതായും കാശ്മീർ സോൺ പൊലീസ് അറിയിച്ചു. അതേസമയം, ഉറിയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ വീണ്ടും ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ വെടിവയ്പ്പ് നടത്തി. ഇന്ത്യൻ സൈന്യം പ്രത്യാക്രമണം നടത്തി.
#UPDATE Kashmir Zone Police: Two terrorists have been killed. Arms and ammunition recovered. Identity and affiliation being ascertained. https://t.co/mnYR6u6HtV
— ANI (@ANI) November 11, 2019