mla-office-

ആലപ്പുഴ : അരൂർ നിയമസഭ മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ പങ്കെടുക്കവേ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച ഷാനിമോൾ ഉസ്മാൻ ആവർത്തിച്ച് പറഞ്ഞ വാക്കുകളാണ് വിജയിച്ചു കഴിഞ്ഞാൽ കുടുംബമായി മണ്ഡലത്തിൽ താമസിച്ച് ജനങ്ങൾക്കൊപ്പം പ്രവർത്തിക്കുമെന്ന്. തിരഞ്ഞെടുപ്പിൽ വിജയിച്ച് അരൂരിന്റെ എം.എൽ.എയായി മാറിയതോടെ നൽകിയ വാക്ക് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ പാലിച്ചിരിക്കുകയാണ് ഷാനിമോൾ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പുതിയ ഓഫീസ് ആരംഭിച്ച വിവരം അവർ പങ്കുവയ്ക്കുന്നത്. അരൂരിൽ മുഴുവൻ സമയം എം.എൽ.എയായി കുടുംബമായി ഉണ്ടാകുമെന്ന് അറിയിച്ച ഷാനിമോളുടെ ഓഫീസ് കുത്തിയത്തോട് ഗ്രാമ പഞ്ചായത്തിന് തെക്ക് വശത്തായി കൗസ്തുഭം എന്ന വീട്ടിൽ കഴിഞ്ഞ ദിവസമാണ് പ്രവർത്തനം ആരംഭിച്ചു. ഓഫീസ് പ്രവർത്തനം ആരംഭിച്ച ദിവസം തന്നെ എം.എൽ.എയെ കാണാനെത്തിയവരുടെ ചിത്രങ്ങളും ഫേസ്ബുക്കിലൂടെ ഷാനിമോൾ പങ്കുവച്ചിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ അരൂരിലെ എന്റെ പ്രിയ വോട്ടർമാരോട് ഞാൻ പറഞ്ഞിരുന്നു ഞാൻ ജയിച്ചു കഴിഞ്ഞാൽ അരൂരിൽ മുഴുവൻ സമയം എം എൽ എയായി കുടുംബമായി ഉണ്ടാകും എന്ന്.

അതിൻ പ്രകാരം എന്റെ പുതിയ ഓഫീസ് കുത്തിയത്തോട് ഗ്രാമ പഞ്ചായത്തിന് തെക്ക് വശം ,കൗസ്തുഭം ഗ്രഹത്തിൽ കഴിഞ്ഞ ദിവസം പ്രവർത്തനം ആരംഭിച്ചു. ഓഫീസിന്റെ അഡ്രസ്സും, ഗൂഗിൾ മാപ്പ് ലൊക്കേഷനും നിങ്ങളുടെ അറിവിലേക്കായി ചുവടെ ചേർക്കുന്നു.

#അഡ്വ_ഷാനിമോൾ_ഉസ്മാൻ
#കൗസ്തുഭം
#തുറവൂർ_പി_ഒ
#പാട്ടുകുളങര

9°46'56.7"N 76°19'03.4"E
https://maps.app.goo.gl/gRhReHNjQavMcnA67

അരൂരിലെ നിങ്ങളുടെ ഓരോ ആവശ്യങ്ങളിലും, സുഖദുഃഖങ്ങളിലും, ജനകിയ വിഷയങ്ങളിലും, വികസനത്തിലും എല്ലാം ഞാൻ എപ്പോഴും കൂടെ ഉണ്ടാവും എന്ന ഉറപ്പോടെ നിർത്തുന്നു.