jnu-strike

ന്യൂഡൽഹി: ഫീസ് വർദ്ധന ഉൾപ്പെടെയുള്ള നിരവധി വിഷയങ്ങളിൽ പ്രതിഷേധിച്ചുള്ള ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി (ജെ.എൻ.യു) വിദ്യാർത്ഥികളുടെ സമരം സംഘർഷത്തിലേക്ക്. ജെ.എൻ.യു സ്റ്റുഡന്റ്സ് യൂണിയന്റെ നേതൃത്വത്തിലാണ് സമരം. പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ സർവകലാശാല അടച്ചു. എന്നാൽ പൊലീസ് ബാരിക്കേഡുകൾ തകർത്ത് വിദ്യാർത്ഥികൾ പുറത്തേക്ക് ഇറങ്ങി.

ബിരുദദാന ചടങ്ങിൽ പങ്കെടുക്കാൻ ഉപരാഷട്രപതി വെങ്കയ്യ നായിഡു എത്തിയപ്പോഴാണ് വിദ്യാർത്ഥികളുടെ പ്രതിഷേധം ആരംഭിച്ചത്. മാനവവിഭവ ശേഷി മന്ത്രിയും ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു. മന്ത്രിയെ തടയുമെന്ന് പറഞ്ഞ വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

കോളേജ് അധികൃതർ ചർച്ചയ്ക്ക് തയാറാകുന്നില്ലെന്ന് സമരക്കാർ ആരോപിക്കുന്നു. നൂറ് കണക്കിന് വിദ്യാർത്ഥികളാണ് സമരത്തിൽ പങ്കെടുക്കുന്നത്. പരിസരത്ത് വൻ പൊലീസ് സന്നാഹമാണ് ഉള്ളത്. സമരം അനാവശ്യമാണെന്നും ഇത് സർവകലാശാലയുടെ സമാധാന അന്തരീക്ഷത്തെ തകർക്കുന്നുവെന്നുമാണ് അധികൃതരുടെ പ്രതികരണം.

'ഫീസ് വർദ്ധനയുമായി ബന്ധപ്പെട്ട് കഴിഞ്ഞ 15 ദിവസമായി പ്രതിഷേധം തുടരുകയാണ്. കുറഞ്ഞത് 40 ശതമാനം വിദ്യാർത്ഥികളെങ്കിലും സാമ്പത്തികമായി പിന്നോട്ടുള്ളവരാണ്. അവർ എങ്ങനെ ഇവിടെ പഠിക്കും?"ഒരു വിദ്യാർത്ഥി ചോദിച്ചു.

Delhi: Jawaharlal Nehru Students' Union organises protest over different issues including fee hike, outside university campus. pic.twitter.com/KGU8epEOwD

— ANI (@ANI) November 11, 2019