kaumudy-news-headline

1. ഫീസ് വര്‍ധനയെ തുടര്‍ന്ന് ജെ.എന്‍.യുവില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം. വിദ്യാര്‍ത്ഥികളെ ബലം പ്രയോഗിച്ച് പൊലീസ് അറസ്റ്റു ചെയ്ത് നീക്കുക ആണ്. ബിരുധദാന ചടങ്ങ് ബഹിഷ്‌കരിച്ചാണ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. കോളേജ് അികൃതര്‍ ചര്‍ച്ചയ്ക്ക് തയ്യാറാവുന്നില്ല എന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു


2. മാദ്ധ്യമ പ്രവര്‍ത്തകന്‍ കെ.എം. ബഷീ മരിക്കാന്‍ കാരണം ആയത് ശ്രീറാം വെങ്കിട്ടരാമന്റെ അശ്രദ്ധമായ ഡ്രൈവിംഗെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍. നിയമസഭയിലാണ് ഗതാഗത മന്ത്രിയുടെ വിശദീകരണം. അതേസമയം ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നോ എന്ന ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയില്‍ മന്ത്രി പറയുന്നില്ല. ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചയാണ് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിച്ച് കെ എം ബഷീര്‍ മരിച്ചത്. സര്‍വ്വീസ് ചട്ടങ്ങളുടെ ലംഘനം ചൂണ്ടികാട്ടി കേസില്‍ പ്രതിയായ ശ്രീറാമിനെ അടുത്ത ദിവസം സര്‍ക്കാര്‍ സസ്‌പെന്റ് ചെയ്തു. ശ്രീറാമിന് സര്‍ക്കാര്‍ കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നല്‍കിയ നോട്ടീസിലെ എല്ലാം കാര്യങ്ങളും നിഷേധിച്ച് ആയിരുന്നു ശ്രീറാം നല്‍കിയ മറുപടി
3. പി.എസ്.സി പരീക്ഷാ തട്ടിപ്പും ആയി ബന്ധപ്പെട്ട് മൂന്ന് പൊലീസുകാര്‍ക്ക് എതിരെ കൂടി കേസ് എടുത്തു. കോപ്പിയടിക്കാന്‍ സഹായിച്ചതില്‍ അറസ്റ്റിലായ പൊലീസുകാരന്‍ ഗോകുലിനെ രക്ഷിക്കാന്‍ വ്യാജരേഖ ചമച്ചതിനാണ് പൊലീസുകാര്‍ക്ക് എതിരെ കേസ് എടുത്തത്. എസ്.എ.പി ക്യാമ്പിലെ രതീഷ്, എബിന്‍ പ്രസാദ്, ലാലു രാജ് എന്നിവര്‍ക്ക് എതിരെ ആണ് കേസ് എടുത്തത്. ശിവരഞ്ജിത്തിനും നസീമിനും ഇലക്രേ്ടാണിക് ഉപകരണത്തിന്റെ സഹായത്തോടെ ആണ് ശരി ഉത്തരങ്ങള്‍ എത്തിച്ചത് എന്ന വാദവും പൊളിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നു.
4. പരീക്ഷാ സമയത്ത് ഗോകുല്‍ പരീക്ഷാ ഹാളിന് സമീപത്ത് ഉണ്ടായിരുന്നു എന്നതിന് തെളിവ് കിട്ടിയിട്ടുണ്ട്. ഇലക്രേ്ടാണിക് ഉപകരണങ്ങളാണ് ഉപയോഗിച്ചത് എങ്കില്‍ ഗോകുല്‍ പരീക്ഷാ ഹാളിന് സമീപം എത്തേണ്ട കാര്യം ഇല്ല. പരീക്ഷാ ഹാളിന് സമീപം എത്തിയത് ഉത്തരങ്ങള്‍ കൈമാറാന്‍ ആകാം എന്നാണ് നിഗമനം. കോപ്പി അടിക്കാന്‍ സഹായിക്കാന്‍ യൂണിവേഴ്സിറ്റി കോളേജില്‍ ഉണ്ടായിരുന്ന അതേസമയം ഗോകുല്‍ ഓഫീസിലും ഉണ്ടായിരുന്നു എന്ന് സ്ഥാപിക്കാന്‍ കൃത്രിമ രേഖ ചമച്ചതിന്റെ പേരിലാണ് മൂന്ന് പൊലീസുക്കാരെ കൂടി പ്രതി ചേര്‍ത്ത് പുതിയ കേസ് എടുത്തത്.
5. അതേസമയം പരീക്ഷാ ഹാളില്‍ മൊബൈല്‍ ഫോണും വാച്ചും നിരോധിക്കും എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിരോധിച്ച വസ്തുക്കള്‍ കൈവശം വച്ചാല്‍ അയോഗ്യര്‍ ആക്കുന്നത് അടക്കം കര്‍ശന നടപടി സ്വീകരിക്കും. പഴ്സ്, സ്റ്റേഷണറി, ഭക്ഷ്യവസ്തുക്കള്‍ എന്നിവയ്ക്കും നിരോധനം ഉണ്ടാകും എന്ന് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു.
6. മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ശിവസേനയ്ക്ക് ഉള്ളില്‍ പുരോഗമിക്കവെ, കോണ്‍ഗ്രസിലും പടപ്പുറപ്പാട്. വിഷയം ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടി കോര്‍ കമ്മിറ്റിയുടെ അടിയന്തര യോഗം വിളിച്ച് സോണിയ ഗാന്ധി. മുതിര്‍ന്ന നേതാക്കളായ എ.കെ ആന്റണി, ഗുലാംനബി ആസാദ്, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കെ.സി വേണുഗോപാല്‍, മുകുള്‍ വാസ്നിക്, അമ്പികാ സോണി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്
7. ശിവസേന- എന്‍.സി.പി സഖ്യം യാഥാര്‍ത്ഥ്യം ആയാല്‍ അതിനെ പുറത്തു നിന്ന് പിന്തുണയ്ക്കണം എന്ന് ആവശ്യപ്പെട്ട് സോണിയയ്ക്ക് കത്തും ലഭിച്ചിട്ടുണ്ട്. ഇക്കാര്യവും യോഗം ചര്‍ച്ച ചെയ്യും. ബി.ജെ.പി സര്‍ക്കാരുണ്ടാക്കാന്‍ ഇല്ലെന്ന് അറിയിച്ചതോടെ കോണ്‍ഗ്രസിനെയം എന്‍.സി.പിയേയും ഉള്‍ക്കൊണ്ട് വേണം ശിവസേനയ്ക്ക് സര്‍ക്കാര്‍ രൂപികരിക്കാന്‍. ശിവസേനക്ക് 56ഉം എന്‍.സി.പിക്കും കോണ്‍ഗ്രസിനും 54, 44 എം.എല്‍.എമാര്‍ വീതവുമാണ് സംസ്ഥാനത്തുള്ളത്. 145ആണ് ഭൂരിപക്ഷത്തിന് ആയി വേണ്ട മാന്ത്രിക സംഖ്യ. അതേസമയം മുഖ്യമന്ത്രി ശിവസേനേയില്‍ നിന്ന് തന്നെയാകുമെന്ന് ശിവസേന വക്താവ് സഞ്ജയ് റാവത്ത് വ്യക്തമാക്കി
8. ഇന്ന് രാത്രി ഏഴരയോടെ ഭൂരിപക്ഷം വ്യക്തമാക്കണം എന്നാണ് ഗവര്‍ണറുടെ നിര്‍ദേശം. എന്‍.ഡി.എ വിട്ട് വരാന്‍ ശിവസേന തയ്യാറാവുക ആണെങ്കില്‍ സഖ്യം ആലോചിക്കാം എന്ന് എന്‍.സി.പി വ്യക്തമാക്കിയുട്ടുണ്ട്. ബി.ജെ.പി സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള ശ്രമം ഉപേക്ഷിച്ചതോടെ എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍ ശിവസേന അധ്യക്ഷന്‍ ഉദ്ദവ് താക്കറെയുമായി ഫോണിലൂടെ ചര്‍ച്ച നടത്തിയിരുന്നു
9. ജമ്മുകാശ്മീരില്‍ സൈന്യത്തിന് നേരെ തീവ്രവാദികളുടെ ആക്രമണം. കശ്മീരിലെ ബന്ദിപുരയില്‍ ആണ് സൈന്യത്തിന് നേരെ ആക്രമണം നടന്നത്. രണ്ട് ഭീകരവാദികളെ സുരക്ഷാസേന വധിച്ചു. വെടിവയ്പ്പില്‍ ഒരു സൈനികനും കൊല്ലപ്പെട്ടു. ഭീകരവാദികളുടെ ആയുധങ്ങള്‍ സുരക്ഷാസേന പിടിച്ചെടുത്തു. ഇന്ന് പുലര്‍ച്ചെ ആയിരുന്നു ഏറ്റുമുട്ടല്‍. കൊല്ലപ്പെട്ട ഭീകരവാദികളുടെ പേര്, ഇവര്‍ ഉള്‍പ്പെടുന്ന സംഘടന തുടങ്ങിയ കാര്യങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല. തീവ്രവാദികളും ആയുള്ള സൈന്യത്തിന്റെ ഏറ്റുമുട്ടല്‍ തുടരുകയാണ്.
10. അയോധ്യയില്‍ ക്ഷേത്ര നിര്‍മ്മാണം സംബന്ധിച്ച ചര്‍ച്ചകള്‍ സജീവം. ക്ഷേത്ര നിര്‍മ്മാണം മകര സംക്രാന്തിക്ക് തുടങ്ങും എന്ന് വിശ്വഹിന്ദു പരിഷത്ത്. വി.എച്ച്.പി തയ്യാറാക്കിയ ശിലകള്‍ ഉപയോഗിക്കും. ട്രസ്റ്റ് സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. ഒരാഴ്ചയ്ക്ക് ഉള്ളില്‍ രൂപീകരണ യോഗം ചേരും. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ആയിരിക്കും യോഗം. എട്ട് അംഗ ട്രസ്റ്റ് ആവും നിലവില്‍ വരുക എന്നും വിവരമുണ്ട്
11. അതേസമയം, അയോധ്യ കേസിലെ വിധി പ്രഖ്യാപിക്കുന്നതിനോട് അനുബന്ധിച്ച് അയോധ്യയില്‍ പ്രഖ്യാപിച്ച നിരോധനാഞ്ജ നീട്ടി. സുപ്രീം കോടതി വിധി പ്രകാരം നിയമ നിര്‍മാണം നടത്തേണ്ട കാലം ആയതിനാലും ലക്ഷക്കണക്കിന് വിശ്വാസികള്‍ എത്തുന്ന ഉത്സവ കാലം ആയതിനാലും ആണ് അയോധ്യയില്‍ വരും ആഴ്ചകളില്‍ സുരക്ഷ കര്‍ശനം ആക്കുന്നത്. കാര്‍ത്തിക പൂര്‍ണ്ണിമ ഉത്സവത്തോട് അനുബന്ധിച്ച് അയോധ്യയില്‍ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്