woman-on-phone

കണ്ണൂർ: പ്രണയം തലയ്ക്ക് പിടിച്ച് ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് കാമുകനെ തേടി പോയ വീട്ടമ്മയ്ക്ക് കിട്ടിയത് മുട്ടൻ പണി. ഏറെ നാളായി കാമുകനുമായി ഭർത്താവും മക്കളുമറിയാതെ മൊബൈൽ ഫോണിലൂടെ പ്രണയം പങ്കുവയ്ക്കുകയായിരുന്നു വീട്ടമ്മ. ഒടുവിൽ പ്രണയം താങ്ങാനാകാതെ ഇവർ തന്റെ കാമുകനെ തേടി ചെന്നപ്പോഴാണ് തനിക്ക് പറ്റിയ അമളി ഇവർ തിരിച്ചറിഞ്ഞത്. പ്ലസ് വണ്ണിൽ പഠിക്കുന്ന ആൺകുട്ടിയുമായാണ് വീട്ടമ്മ ഏറെ നാളുകളായി ഫോണിലൂടെ ബന്ധം പുലർത്തിയിരുന്നത്. മാത്രമല്ല തന്നെക്കാൾ മുതിർന്ന കാമുകിയെ കണ്ട് കുട്ടികാമുകൻ പേടിച്ച് പൊട്ടിക്കരഞ്ഞുകൊണ്ട്‌ വീടിനകത്ത് ഒളിച്ചിരിക്കുകയും ചെയ്തു.

പ്രണയ പാരവശ്യം കാരണം അത്യാവശ്യ സാധനങ്ങളുമെടുത്ത് വീടുവിട്ടിറങ്ങിയ യുവതി ഒടുവിൽ എന്ത് ചെയ്യണം എന്നറിയാതെ കുഴങ്ങി വീടിന് മുൻപിൽ ഇരിപ്പുറപ്പിക്കുകയായിരുന്നു. സംഭവമറിഞ്ഞ് നാട്ടുകാർ വീടിന് മുൻപിൽ തടിച്ച് കൂടാൻ അധികം സമയം വേണ്ടിവന്നില്ല. തുടർന്ന് ഒരു വഴിയും മുൻപിൽ കാണാതിരുന്ന യുവതി ഒടുവിൽ ഉപേക്ഷിച്ചുപോയ ഭർത്താവിനെ തന്നെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. വൈകാതെ സ്ഥലത്തെത്തിയ ഭർത്താവ് ഒളിച്ചോടിയ ഭാര്യയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകുകയായിരുന്നു. തന്റെ അച്ഛന്റെ പേരിലുള്ള മൊബൈൽ കണക്‌ഷൻ ഉപയോഗിച്ചാണ് മീശ പോലും മുളയ്ക്കാത്ത കുട്ടികാമുകൻ രണ്ട് മക്കളും ഭർത്താവുമുള്ള സ്ത്രീയുമായി ബന്ധം സ്ഥാപിക്കുന്നതും അവരുമായി പ്രണയത്തിലാകുന്നതും.