pinarayi-vijayan

തിരുവനന്തപുരം: കേരളത്തിൽ പബ്ബുകൾ ആരംഭിക്കുന്നതിനെക്കുറിച്ച് സൂചന നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. 'നാം മുന്നോട്ട്' എന്ന പ്രതിവാര പരിപാടിയിലാണ് സംസ്ഥാനത്ത് പബ്ബുകൾ ആരംഭിക്കുന്നതിനെക്കുറിച്ചുള്ള സൂചന അദ്ദേഹം നൽകിയത്.

രാത്രി വളരെ വൈകിയും ജോലി ചെയ്യേണ്ടിവരുന്നവർക്ക് അതിന് ശേഷം ഉല്ലസിക്കണമെന്ന് ആഗ്രഹിച്ചാൽ അതിന് സൗകര്യമില്ലെന്ന പരാതിയുണ്ട്. ഈ ആക്ഷേപം സർക്കാർ വളരെ ഗൗരവമായാണ് കാണുന്നതെന്നും പിണറായി വിജയൻ പറഞ്ഞു.

'ബിവറേജസ് വിൽപ്പന കേന്ദ്രങ്ങളിൽ മികച്ച സൗകര്യം ഒരുക്കും. വരിനിന്നുള്ള ബുദ്ധിമുട്ട് ഒഴിവാക്കാൻ നല്ല രീതിയിൽ സജ്ജീകരിച്ച കടകളിൽ നിന്ന് നോക്കി വാങ്ങുന്ന സംവിധാനം കൊണ്ടുവരുന്നതിനെപ്പറ്റി ആലോചിക്കുകയാണ്'- മുഖ്യമന്ത്രി പറഞ്ഞു.