robber

ന്യൂഡൽഹി: ജ്വല്ലറി കൊള്ളയടിച്ച ശേഷം മോഷ്ടാക്കൾ തെളിവ് ഇല്ലാതാക്കാൻ സി.സി.ടി.വിക്ക് പകരം തട്ടിയെടുത്തത് ടി.വി സെറ്റ് ടോപ് ബോക്സ്. നാലംഗ സംഘമാണ് ജ്വല്ലറിയിൽ മോഷണം നടത്തിയത്. ജ്വല്ലറി കൊള്ളയടിച്ചതിനു ശേഷം തെളിവ് ഇല്ലാതാക്കാൻ സി.സി.ടിവിയുടെ ഡിജിറ്റൽ റെക്കോർഡറും തട്ടിയെടുക്കാൻ ശ്രമിച്ചതാണ് നാലംഗസംഘം. എന്നാൽ,​ സി.സി.ടി.വിയുടെ ഡിജിറ്റൽ വീഡിയോ റെക്കോർഡറിനു പകരം തട്ടിയെടുത്തത് ടി.വിയുടെ സെറ്റ് ടോപ്പ് ബോക്‌സും. ഔട്ടർ ഡൽഹിയിലെ ബീഗംപുറിലാണ് സംഭവം നടന്നത്. ഒരു ദേശീയ മാദ്ധ്യമമാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.

തോക്കുമായി ജ്വല്ലറിയിൽ കടന്ന നാലംഗസംഘം 25 ലക്ഷം രൂപയുടെ ആഭരണങ്ങളും ഒരുലക്ഷത്തോളം രൂപയും കൈക്കലാക്കുകയായിരുന്നു. ശേഷം തെളിവ് ഇല്ലാതാക്കാനായി സി.സി.ടിവിയുടെ റെക്കോർഡറും തട്ടിയെടുക്കാനായിരുന്നു പ്ലാൻ. എന്നാൽ,​ സി.സി.ടി.വിയുടെ വീഡിയോ റെക്കോർഡറിനു പകരം ടി.വിയുടെ സെറ്റ് ടോപ്പ് ബോക്‌സ് എടുക്കുകയായിരുന്നു. മോഷണത്തിന്റെയും മോഷ്ടാക്കളുടെയും ദൃശ്യങ്ങൾ വ്യക്തമായി സി.സി.ടിവിയുടെ വീഡിയോ റെക്കോർഡറിൽ പതിഞ്ഞിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങൾ കണ്ട് മിനുട്ടുകൾക്കകം മോഷ്ടാക്കിലൊരാളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.