ss

തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിൽ നിന്ന് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ നടത്തിവരാറുള്ള പൂജാദി കർമ്മങ്ങൾ നടത്തുന്നതിനായി ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മ രൂപീകരിച്ച ശ്രീപദ്മനാഭ സ്വാമി ടെമ്പിൾ ട്രസ്റ്റ് ക്ഷേത്രത്തിലേക്ക് 50 ലക്ഷം രൂപ സംഭാവന നൽകി. നവംബർ 21ന് മുറജപത്തോട് കൂടി ആരംഭിച്ച് 2020 ജനുവരി 15ന് ലക്ഷദീപത്തോടു കൂടി സമാപിക്കുന്ന 56 ദിവസത്തെ വൈദീക കാര്യങ്ങൾക്കും അറ്റകുറ്റപ്പണികൾക്കും വേണ്ടിയാണ് തുക സംഭാവന ചെയ്തത്. ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി മൂലം തിരുനാൾ രാമവർമ്മയ്ക്ക് വേണ്ടി രാജകുടുംബാംഗം ആദിത്യവർമ്മ ക്ഷേത്ര എക്സിക്യൂട്ടീവ് ഓഫീസർക്ക് ചെക്ക് കൈമാറി.