തിരുവനന്തപുരം: വായ്പ തിരിച്ചടയ്ക്കാത്തവർക്കെതിരെ നിയമാനുസൃതം റിക്കവറി നടപടി സ്വീകരിക്കുന്ന ബാങ്കുദ്യോഗസ്ഥരുടെ ജോലി ബലപ്രയോഗത്തിലൂടെ തടസപ്പെടുത്തുന്നത് രാഷ്ടീയ പ്രസ്ഥാനങ്ങളും ജനപ്രതിനിധികളും അവസാനിപ്പിക്കണമെന്ന് ആൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോൺഫെഡറേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥർക്കു നേരെയുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് കോർപ്പറേഷൻ ബാങ്ക് ഓഫീസർമാർ സംസ്ഥാന വ്യാപകമായി ഇന്നലെ പെൻഡൗൺ സമരം നടത്തി. കോൺഫെഡറേഷന്റെ നേതൃത്വത്തിൽ ബാങ്ക് ഓഫീസർമാർ കറുത്ത ബാഡ്ജ് ധരിച്ചാണ് ജോലിക്ക് ഹാജരായത്. ഈ അതിക്രമത്തിനെതിരെ മൂന്ന് ദിവസത്തെ പ്രക്ഷോഭ പരിപാടികൾ നടത്തുമെന്നും ഭാരവാഹികൾ പ്രസ്താവനയിൽ അറിയിച്ചു.