തിരുവനന്തപുരം: ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ 83ാം വാർഷികാഘോഷം കെ.പി.സി.സി ഒ.ബി സി ഡിപ്പാർട്ട്‌മെന്റിന്റെ ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് 5ന് പാളയം രക്തസാക്ഷി മണ്ഡപത്തിൽ ആഘോഷിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആഘോഷം ഉദ്ഘാടനം ചെയ്യും. സംസ്ഥാന ചെയർമാൻ സുമേഷ് അച്യുതൻ അദ്ധ്യക്ഷത വഹിക്കും. അടൂർ പ്രകാശ് എം.പി, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ തമ്പാനൂർ രവി, ശരത് ചന്ദ്രപ്രസാദ്' ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, എം.എൽ.എമാരായ എം. വിൻസെന്റ്, കെ.എസ്. ശബരീനാഥ് തുടങ്ങിയവർ പങ്കെടുക്കും.