ss

തിരുവനന്തപുരം: കേരള മീഡിയ അക്കാഡമിയുടെ ഫിലിം ക്ലബ്ബിന്റെ ഉദ്ഘാടനം ചലച്ചിത്ര സംവിധായകൻ മധുപാൽ നിർവഹിച്ചു. ഭാഷാ വാരാചരണവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്കായി നടത്തിയ വിവിധ മത്സരങ്ങളുടെ സമ്മാന വിതരണവും മധുപാൽ നിർവഹിച്ചു. കേരള മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ്. ബാബു അദ്ധ്യക്ഷത വഹിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം. ശങ്കർ, അക്കാഡമി അസിസ്റ്റന്റ് സെക്രട്ടറി പി.സി. സുരേഷ്‌കുമാർ, പി.ആർ. അദ്ധ്യാപിക അംഗം വിനീത എന്നിവർ സംസാരിച്ചു. ജേർണലിസം വിഭാഗം അദ്ധ്യാപിക കെ. ഹേമലത നന്ദി പറഞ്ഞു.