lata-mangeshkar-

മുംബയ് : പ്രശസ്ത ഗായിക ലത മങ്കേഷ്‌കറെ ശ്വാസതടസത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് തിങ്കളാഴ്ച്ച പുലർച്ചെ ഒന്നരയോടെയാണ് മുംബയ് ബ്രീച്ച്‌ കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത് .

ബ്രീച്ച്‌ കാൻഡി ആശുപത്രിയിലെ ഫിസിഷ്യനും സീനിയർ മെഡിക്കൽ അഡ്വൈസറുമായഡോ. ഫറൂഖ് ഇ ഉദ്വലിയയുടെ ചികിത്സയിലാണ് ലത മങ്കേഷ്‌കർ.

ഐ.സിയുവിൽ ലതാമങ്കേഷ്കറിന് വെന്റിലേറ്ററിന്റെ സഹായം ലഭ്യമാക്കിയിട്ടുണ്ടെന്നും ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ന്യുമോണിയ ബാധയും സ്ഥിരീകരിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.