മുംബയ് : മഹാരാഷ്ട്രയിൽ ശിവസേന എൻ.സി.പി സർക്കാരിനെ കോൺഗ്രസ് പിന്തുണക്കും. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും. കോൺഗ്രസും എൻ.സി.പിയും ശിവസേനയെ പിന്തുണച്ച് ഗവർണർക്ക് കത്ത് നൽകി. ഇതിനിടെ സർക്കാർ രൂപീകരണം സംബന്ധിച്ച് ശിവസേന അദ്ധ്യക്ഷൻ ഉദ്ധവ് താക്കറെ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുമായി ഫോണിൽ സംസാരിച്ചു. എ.ഐ.സി.സി ജനറൽ സെക്രട്ടറി അഹമ്മദ് പട്ടേലുമായും ഉദ്ധവ് സംസാരിച്ചു. സർക്കാർ രൂപീകരണത്തിന് പിന്തുണ അഭ്യർത്ഥിച്ചായിരുന്നു സംഭാഷണം.
പ്രശ്നത്തിൽ തീരുമാനമെടുക്കാൻ സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ മുതിർന്ന നേതാക്കൾ മഹാരാഷ്ട്രയിലെ നേതാക്കളുമായി ഡൽഹിയിൽ ചർച്ച നടത്തിയശേഷമാണ് തീരുമാനം.
അതേസമയം ആദിത്യതാക്കറെയുടെ നേതൃത്വത്തിൽ ശിവസേന നേതാക്കൾ ഗവർണറെ ഭഗത് സിംഗ് കോശിയാരിയെ കാണാനെത്തി. സർക്കാർ രൂപവത്കരണത്തിന് അവകാശ വാദം ഉന്നയക്കുമോ സമയം നീട്ടി ചോദിക്കുമോ എന്ന കാര്യം വ്യക്തമല്ല. തിങ്കളാഴ്ച രാത്രി 7.30 വരെയാണ് ഗവർണർ ശിവസേനയ്ക്ക് സർക്കാർ രൂപവത്കരണത്തിന് സന്നദ്ധത അറിയിക്കാൻ അറിയിക്കാൻ സമയം നല്‍കിയത്