തിരുവനന്തപുരം : വിവാദമായ സിവിൽ പൊലീസ് ഓഫീസർ റാങ്ക് പട്ടികയിൽ നിന്ന് നിയമനം നടത്താൻ പി.എസ്.സി യോഗം തീരുമാനിച്ചു. റാങ്ക് പട്ടികയിൽ ഉൾപ്പെട്ട മൂവായിരം പേർക്ക് ഈ മാസം 20,21 തീയതികളിലായി നിയമനോപദേശം അയക്കാൻ ഇന്ന് ചേർന്ന പി.എസ്.സി യോഗം തീരുമാനിച്ചു.. കോപ്പിയടിച്ചെന്ന് തെളിഞ്ഞ, കത്തിക്കുത്ത് കേസിലെ പ്രതികളായ ശിവരഞ്ജിത് , പ്രണവ് , നസീം എന്നിവരെ നേരത്തെ റാങ്ക്പട്ടികയിൽ നിന്ന് നീക്കംചെയ്തിരുന്നു.
ഇവരെക്കൂടാതെ മറ്റാരും കുറ്റംചെയ്തിട്ടില്ലെന്ന ക്രൈംബ്രാഞ്ച് ഇടക്കാല റിപ്പോർട്ട് പരിഗണിച്ചാണ് പി.എസ്.സിയുടെ നടപടി. റാങ്ക്പട്ടികയിൽ ഉൾപ്പെട്ടവരുടെ അവകാശം സംരക്ഷിക്കുമെന്ന് പി.എസ്.സി ചെയർമാൻ എം.കെ. സക്കീർ വ്യക്തമാക്കിയിരുന്നു.