കൊച്ചി: വൈ.എം.സി.എ പുളിയനം - വടപ്പറമ്പ് യൂണിറ്ര് സംഘടിപ്പിച്ച എറണാകുളം ജില്ലാ വടംവലി മത്സരത്തിൽ പ്രതിഭ പ്രളയക്കാട് പെരുമ്പാവൂർ ജേതാക്കളായി. കിംഗ്‌സ് പറവൂർ രണ്ടാംസ്ഥാനം നേടി. 33 ടീമുകളാണ് ചാമ്പ്യൻഷിപ്പിൽ മാറ്റുരച്ചത്.
വടംവലി മത്സര ഉദ്ഘാടനം ബെന്നി ബെഹ്‌നാൻ എം.പി നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് കെ.പി. റിനോജ് അദ്ധ്യക്ഷത വഹിച്ചു. വൈ.എം.സി.എ ഏർപ്പെടുത്തിയ മികച്ച വ്യവസായ സംരംഭകനുള്ള അവാർഡ് റോജി എം. ജോൺ എം.എൽ.എ, ഡേവീസ് പാത്താടന് സമ്മാനിച്ചു. പാറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റീന രാജൻ, ജില്ലാ പഞ്ചായത്തംഗം കെ.വൈ. ടോമി, പാറക്കടവ് ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ബി. ചന്ദ്രശേഖര വാര്യർ, സെബാസ്‌റ്ര്യൻ വാഴക്കാല, ഫാ. ജോസ് ഇടശേരി പൗവത്ത്, പി.വി. ജോസ്, റോസിലി സാബു, ബി.ഒ. ജെയിംസ്, സാജു വർഗീസ്, എം.വി. പോളി, ബി.ഒ.ഡേവിസ്, കെ.ജെ. വർഗീസ് എന്നിവർ സംസാരിച്ചു.