tn-sheshan

ചെന്നൈ: അന്തരിച്ച മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ടി.എൻ. ശേഷന്റെ സംസ്കാരം നടന്നു. സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ള ആയിരങ്ങൾ ചെന്നൈ ആൾവാർപേട്ടിലെ വീട്ടിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചു. വൈകിട്ട് മൂന്നിന് ചെന്നൈ ബസന്ത് നഗറിലായിരുന്നു സംസ്കാരം.

മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണറായുള്ള സംഭവബഹുലമായ കാലത്തിനു ശേഷം ടി.എൻ. ശേഷൻ ഭാര്യ ജയലക്ഷ്മിക്കൊപ്പം ചെന്നൈ ആൾവാർപേട്ടിലെ വീട്ടിലായിരുന്നു താമസം. കഴിഞ്ഞ വർഷം മാർച്ചിലായിരുന്നു ഭാര്യയുടെ മരണം.

ഡി.എം.കെ അദ്ധ്യക്ഷൻ എം.കെ സ്റ്റാലിൻ,​ ഫിഷറീസ് മന്ത്രി ഡി. ജയകുമാർ,​ മദ്രാസ് ഹൈക്കോടിയിലെ ജസ്റ്റിസ് എം.വി മുരളീധരൻ തുടങ്ങി രാഷ്ട്രീയ, ഉദ്യോഗസ്ഥ രംഗങ്ങളിലെ പ്രമുഖർ ഇന്നലെ രാവിലെ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടി നോർക്ക സ്പെഷ്യൽ ഓഫീസർ അനു.പി ചാക്കോ മൃതദേഹത്തിൽ റീത്ത് സമർപ്പിച്ചു.