kids-corner

ഒരു കുഞ്ഞുവാവയുടെ ക്യൂട്ട് പാട്ടിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ കയ്യടക്കിയിരിക്കുന്നത്. അജിത് നായകനായെത്തിയ വിശ്വാസം എന്ന ചിത്രത്തിലെ 'കണ്ണാന കണ്ണേ കണ്ണാന കണ്ണേ എൻ മീത് സായ വാ' എന്ന പാട്ടാണ് കൊച്ചു പെൺകുട്ടി പാടുന്നത്. പാട്ടുപാടിയതിന് ശേഷം കൂടിനിന്നവർ കുട്ടിയെ കയ്യടിച്ച് അഭിനന്ദിക്കുന്നുണ്ട്. എന്നാൽ എല്ലാവരും ചിരിക്കുന്നതോടെ നാണിച്ച് തലതാഴ്ത്തി എന്നെകൊണ്ട് വയ്യാ എന്ന കമന്റും പറയുന്നതും വീഡിയോയിലുണ്ട്.

നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്. മുത്തിന്റെ ചിരിയും കമന്റും കലക്കി, ഞങ്ങൾക്കും വയ്യാ, എന്തൊരു ഭാവം തുടങ്ങിയ കമന്റുകളാണ് നിറയുന്നത്. സിദ് ശ്രീറാം ആണ് ‘വിശ്വാസ’ത്തിലെ ഈ ഗാനം പാടിയിരിക്കുന്നത്.

വീഡിയോ കാണാം