sabarimala

ന്യൂഡൽഹി: അയോദ്ധ്യ ഭൂമി തർക്ക കേസിലെ വിധിക്ക് ശേഷം ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അദ്ധ്യക്ഷനായ മറ്റൊരു ഭരണഘടന ബെഞ്ച് പുറപ്പെടുവിക്കേണ്ട സുപ്രധാന വിധിയാണ് ശബരിമല യുവതി പ്രവേശന ഉത്തരവിന് എതിരായ പുനഃപരിശോധന ഹർജികളിലെ വിധി. എന്നാൽ ഈ വിധി എപ്പോഴുണ്ടാകുന്ന് ഔദ്യോഗികമായി ഇതുവരെ അറിയിപ്പ് വന്നിട്ടില്ല. ഞായറാഴ്ച അസമിലായിരുന്ന ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയും, നിയുക്ത ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയും ഡൽഹിയിൽ മടങ്ങിയെത്തിയിട്ടുണ്ട്.

ബുധനാഴ്ച വൈകുന്നേരം മാത്രമാണ് ശബരിമല യുവതി പ്രവേശന വിധിക്ക് എതിരായ പുനഃപരിശോധന ഹർജികളിലെ വിധി പ്രഖ്യാപനത്തിന്റെ ദിനം ഔദ്യോഗികമായി അറിയാൻ സാധിക്കുകയുള്ളൂ. ശബരിമല വിധി വ്യാഴാഴ്ച ഉണ്ടായില്ലെങ്കിൽ പിന്നെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്ക് അവശേഷിക്കുന്ന ഏക പ്രവർത്തി ദിവസം വെള്ളിയാഴ്ചയാണ്. ഞായറാഴ്ചയാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് വിരമിക്കുന്നതായതിനാൽ വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ ഉണ്ടാകാനാണ് സാദ്ധ്യത.

എന്നാൽ അയോദ്ധ്യ വിധി രഞ്ജൻ ഗൊഗോയ് പ്രഖ്യാപിച്ചത് അവധി ദിവസമായ ശനിയാഴ്ചയാണ്. അതുകൊണ്ട്ചിലപ്പോൾ ശനിയാഴ്ച ശബരിമല പുനഃപരിശോധന ഹർജികളിലെ വിധി പ്രഖ്യാപിക്കാനും സാദ്ധ്യതയുണ്ട്.