തിരുവനന്തപുരം: സൗത്ത് സബ് ജില്ലാ ബാലകലോത്സവത്തിൽ 54 പോയിന്റ് നേടി കോട്ടൺഹിൽ ഗവ.എൽ.പി സ്കൂൾ എൽ.പി വിഭാഗത്തിൽ ഓവറാൾ ചാമ്പ്യന്മാരായി. നാടോടി നൃത്തം, മോണോ ആക്ട്, കഥാകഥനം, ആക്ഷൻ സോംഗ്, പ്രസംഗം, സംഘഗാനം എന്നിവയിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും ലളിതഗാനം, ദേശഭക്തിഗാനം എന്നിവയിൽ എ ഗ്രേഡ് രണ്ടാം സ്ഥാനവും ഇംഗ്ലീഷ് പദ്യംചൊല്ലൽ, ആക്ഷൻ സോംഗ് എന്നിവയിൽ എ ഗ്രേഡ് മൂന്നാം സ്ഥാനവും മാപ്പിളപ്പാട്ടിൽ ബി ഗ്രേഡും നേടിയാണ് കോട്ടൺഹില്ലിലെ കുട്ടികൾ മികച്ച വിജയം നേടിയത്.
അറബിക് കലോത്സവത്തിലും നാല് എ ഗ്രേഡ് നേടി ഈ സ്കൂളിലെ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവച്ചു. ചാമ്പ്യൻഷിപ്പ് നേടിയ കുട്ടികളെയും പിന്തുണ നൽകിയ അദ്ധ്യാപകരെയും രക്ഷാകർത്താക്കളെയും ഇന്നലെ സ്കൂളിൽ നടന്ന പൊതുയോഗത്തിൽ അനുമോദിച്ചു. യോഗത്തിൽ പി.ടി.എ പ്രസിഡന്റ് അനോജ്, ഹെഡ്മാസ്റ്റർ ബുഹാരി, എം.പി.ടി.എ പ്രസിഡന്റ് അനിലാ ബിനോജ്, സ്കൂൾ ലീഡർ ഉമ എന്നിവർ സംസാരിച്ചു. എസ്.ആർ.ജി കൺവീനർ ജേക്കബ് സ്വാഗതവും ആർട്സ് കൺവീനർ സരിത നന്ദിയും പറഞ്ഞു. വിജയികൾക്ക് സമ്മാനങ്ങൾ നൽകി.