ദൃശ്യത്തിന്റെ മെഗാ വിജയത്തിന് ശേഷം മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിലെ നായികാ നിരയിൽ വിമാനം ഫെയിം ദുർഗ കൃഷ്ണയും. നായിക തൃഷ്ണയുടെ അനുജത്തി വേഷമാണ് ചിത്രത്തിൽ ദുർഗ കൃഷ്ണയ്ക്ക്. ഡിസംബർ പതിനാറിന് ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിന്റെ ആദ്യ ഘട്ടം ചിത്രീകരണം ആരംഭിക്കും. എറണാകുളവും ഇംഗ്ളണ്ടും കൊൽക്കത്തയുമാണ് ലൊക്കേഷനുകൾ.
അതേസമയം സിദ്ദിഖിന്റെ മോഹൻലാൽ ചിത്രമായ ബിഗ് ബ്രദറിന്റെ അവസാന ഘട്ട ചിത്രീകരണം നവംബർ 16ന് തുടങ്ങും.