രുചികരമായ കൊഞ്ച് ആരോഗ്യഗുണങ്ങളിലും താരമാണ്. കലോറി കുറഞ്ഞ ഭക്ഷണമാണെന്ന മെച്ചവുമുണ്ട്. പ്രോട്ടീൻ ധാരാളമുണ്ട്. ആന്റി ഓക്സിഡന്റുകൾ രോഗങ്ങളെ പ്രതിരോധിക്കും.കൊളസ്ട്രോൾ കൂടിയ ഭക്ഷണമാണെങ്കിലും ഇതിൽ ധാരാളമായുള്ള ഒമേഗ 3 ഫാറ്റി ആസിഡുകൾ ഹൃദയാരോഗ്യം സംരക്ഷിക്കും. അമിനോ ആസിഡുകളാൽ സമ്പുഷ്ടമാണ്. ഉപാപചയ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുന്ന വിറ്റാമിനായ ബി 6, പേശീനിർമ്മാണത്തിൽ പ്രധാന പങ്കുവഹിക്കുന്ന ബി 12, നിയാസിൻ എന്നിവയും കൊഞ്ചിൽ ധാരാളമുണ്ട്. സിങ്ക്, അയൺ, ഫോസ്ഫറസ്, കോപ്പർ, മഗ്നീഷ്യം എന്നിവയും പ്രധാന പോഷക ഘടകങ്ങളാണ്. കാത്സ്യത്തിന്റെ കലവറയായതിനാൽ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം സംരക്ഷിക്കും. ഇരുമ്പ് വിളർച്ച പരിഹരിക്കും. ഇതിലുള്ള സെലേനിയം അർബുദകോശങ്ങളുടെ വളർച്ചയെ പ്രതിരോധിക്കുന്ന വസ്തുവാണ്. വിറ്റാമിൻ ഇ കാഴ്ചശക്തി മെച്ചപ്പെടുത്തും. ചർമ്മത്തിന് ആരോഗ്യവും സൗന്ദര്യവും നൽകും. കൊഞ്ച് കഴിക്കുന്നതിലൂടെ മുടി കൊഴിച്ചിലും അകറ്റാം.