
മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
ദൂരയാത്ര വേണ്ടിവരും. സമ്മാന പദ്ധതികളിൽ വിജയിക്കും. അനുചിത പ്രവൃത്തികൾ ഒഴിവാക്കുക.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
ആത്മബന്ധം വർദ്ധിക്കും., രാഷ്ട്രീയ പ്രവർത്തനങ്ങൾ ഒഴിവാക്കും. ഉദ്യോഗത്തിന് അവസരം.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
നിയന്ത്രണങ്ങൾ വേണ്ടിവരും, സുഹൃത്ത് സഹായം, വഞ്ചനയിൽപ്പെടാതെ രക്ഷ നേടും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
പുത്രന്റെ സമീപനം ആശ്വാസം നൽകും, ഉപരിപഠനത്തിന് ചേരും, മംഗളകർമ്മങ്ങളിൽ സജീവം.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
മനഃസന്തോഷം അനുഭവപ്പെടും, സൗഹൃദ സംഭാഷണത്തിൽ നേട്ടം, പുതിയ വിപണന സ്ഥാപനം.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
തൃപ്തികരമായി പ്രവർത്തിക്കും. ആത്മീയ പ്രഭാഷണങ്ങൾ ശ്രവിക്കും, അനാവശ്യമായ ആധി ഒഴിവാക്കും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
പുതിയ പ്രവർത്തന മേഖലകൾ, മികച്ച പ്രകടനം കാഴ്ചവയ്ക്കും, പാരിതോഷികം ലഭിക്കും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
നയതന്ത്രങ്ങൾ ആവിഷ്കരിക്കും. ലക്ഷ്യപ്രാപ്തി നേടും. സ്വസ്ഥതയും സമാധാനവും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
ജീവിതസൗഖ്യം അനുഭവപ്പെടും. കൂടുതൽ പ്രവർത്തനങ്ങൾ ചെയ്യും. സജ്ജന സംസർഗം.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
സദ്ചിന്തകൾ വർദ്ധിക്കും, ചർച്ചകളിൽ വിജയം, ഉത്തരവാദിത്വങ്ങൾ വർദ്ധിക്കും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
ഉദ്യോഗമാറ്റമുണ്ടാകും, ഗുരുകാരണവന്മാരുടെ അനുഗ്രഹം, ആഗ്രഹസാഫല്യമുണ്ടാകും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി)
ഓർമ്മിച്ച് പ്രവർത്തിക്കും, വിജ്ഞാനപ്രദമായ ആശയങ്ങൾ. കാര്യവിജയം.