കറുത്ത മണ്ണ്
കരിമണ്ണ് എന്നും അറിയപ്പെടുന്ന ഇത് ലാവശിലകൾ പൊടിഞ്ഞാണുണ്ടാകുന്നത്. റിഗർ എന്ന പേരിലും ഇത് അറിയപ്പെടുന്നു. ഇരുമ്പ്, സിലിക്കേറ്റ്, അലുമിനിയം എന്നിവയാണ് ഇതിന് കറുത്ത നിറം ലഭിച്ചിരിക്കുന്നത്.
മരുഭൂമി മണ്ണ്
മരുഭൂമിയിൽ കാണപ്പെടുന്ന മണ്ണ്, ജലാംശം തീരെ കുറവാണിതിൽ. കൃഷിക്ക് അനുയോജ്യമല്ലാത്ത ഇൗ മണ്ണിൽ അലിയുന്ന ലവണങ്ങളുണ്ട്. രാജസ്ഥാനിലെ പല ഭാഗങ്ങളിലും ഇൗ മണ്ണിൽ ഗോതമ്പ്, ബജ്റ എന്നിവ കൃഷി ചെയ്യുന്നുണ്ട്.
കളിമണ്ണ്
താഴ്ന്നപ്രദേശങ്ങളിൽ കാണപ്പെടുന്നു. ഇവിടെ ജലസേചനം കുറവായിരിക്കും. സിലിക്കേറ്റ് ധാതുക്കളുടെ മിശ്രിതമാണ് കളിമണ്ണ്.
ചെമ്മണ്ണ്
ചുവന്ന നിറമുള്ള മണ്ണ്. കായാന്തരിത ശിലകൾ, ആഗ്നേയ ശിലകൾ എന്നിവ പൊടിഞ്ഞ് ഉണ്ടാവുന്ന മണ്ണ്. ഇരുമ്പിന്റെ അംശമാണ് ചെമ്മണ്ണിന്റെ ചുവപ്പ് നിറത്തിന് കാരണം. ഒഡീഷ, ബംഗാൾ എന്നിവിടങ്ങളിൽ കാണപ്പെടുന്നു.