ലോക സമാധാനത്തിനായി ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐക്യരാഷ്ട്രസഭയ്ക്ക് നിരവധി പോഷക
സംഘടനകളുണ്ട്
ഐക്യരാഷ്ട്ര ശിശുക്ഷേമനിധി ആസ്ഥാനം: ന്യൂയോർക്ക് സ്ഥാപിതമായത്: 1946 ഡിസംബർ 11
1953 ൽ ശിശുക്ഷേമ നിധി യു.എന്നിന്റെ ഭാഗമായി. യൂണിസെഫ് (യുണൈറ്റഡ് നേഷൻസ് ഇന്റർനാഷണൽ ചിൽഡ്രൻസ് എമർജൻസി ഫണ്ട്) എന്നാണിത് അറിയപ്പെടുന്നത്. ശിശുക്ഷേമ പ്രവർത്തനമാണ് സംഘടനയുടെ മുഖ്യലക്ഷ്യം.
ഐക്യരാഷ്ട്ര വിദ്യാഭ്യാസ - ശാസ്ത്രസാംസ്കാരിക സംഘടന
ആസ്ഥാനം: പാരീസ്
രൂപീകൃതമായത്: 1945 നവംബർ 16
സംസ്കാരം, ശാസ്ത്രം, വിദ്യാഭ്യാസം എന്നിവയിലൂടെ രാജ്യങ്ങളെ തമ്മിൽ ഏകോപിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഒാരോ രാജ്യങ്ങളിലെയും പൈതൃക, സാംസ്കാരിക പ്രാധാന്യമുള്ള സ്ഥലങ്ങളെ ഉൾപ്പെടുത്തി പൈതൃക പട്ടിക തയ്യാറാക്കുന്നത് ഇൗ സംഘടനയാണ്. യുനെസ്കോ (യുണൈറ്റഡ് നേഷൻസ് എഡ്യൂക്കേഷണൽ , സയന്റിഫിക് ആൻഡ് കൾച്ചറൽ ഒാർഗനൈസേഷൻ) എന്ന പേരിൽ പൊതുവായി അറിയപ്പെടുന്നു.
അന്താരാഷ്ട്ര തൊഴിൽ സംഘടന
ആസ്ഥാനം: ജനീവ
രൂപീകൃതമായത് : 1919 ഏപ്രിൽ 11
സാമ്പത്തിക സ്ഥിരത നിലനിറുത്തി സാമൂഹിക നീതിയും ജീവിത നിലവാരവും ഉയർത്തുക എന്നതാണിന്റെ ലക്ഷ്യം. ഐക്യരാഷ്ട്രസഭയുടെ ആദ്യത്തെ പ്രത്യേക ഏജൻസിയാണിത്.
അന്താരാഷ്ട്ര അണുശക്തി സംഘടന
ആസ്ഥാനം : വിയന്ന
രൂപീകൃതമായത് : 1956 ജൂലായ് 29
Atom for peace എന്നാണ് സംഘടനയുടെ ആപത്വാക്യം. ആണവോർജം മനുഷ്യരാശിയുടെ സമാധാനത്തിനുവേണ്ടി ഉപയോഗിക്കുക എന്നതാണിതിന്റെ ലക്ഷ്യം.
ലോകാരോഗ്യ സംഘടന
ആസ്ഥാനം: ജനീവ
രൂപീകൃതമായത്: 1948 ഏപ്രിൽ 7
ലോകജനതയുടെ ആരോഗ്യം സംരക്ഷിക്കുക, രോഗനിവാരണത്തിനായി പ്രവർത്തിക്കുക, വൈദ്യശാസ്ത്ര രംഗത്തെ ഗവേഷണം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഇൗ സംഘടനയുടെ ലക്ഷ്യങ്ങൾ.
ഐക്യരാഷ്ട്ര അഭയാർത്ഥി കമ്മിഷൻ
ആസ്ഥാനം: ജനീവ
രൂപീകൃതമായത്: 1950 ഡിസംബർ 14.
അന്താരാഷ്ട്ര തലത്തിൽ അഭയാർത്ഥികൾക്ക് സംരക്ഷണം നൽകുന്നതിനായി രൂപീകരിക്കപ്പെട്ട സംഘടന. 1959 -60 വർഷത്തെ ലോക അഭയാർത്ഥി വർഷമായി ആചരിച്ചു.
ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ കമ്മിഷൻ
ആസ്ഥാനം : ജനീവ
രൂപീകൃതമായത്: 1946 ഡിസംബർ 10
മനുഷ്യാവകാശത്തിനായി നിലകൊള്ളുന്ന അന്താരാഷ്ട്ര സംഘടന. 1948 ഡിസംബർ 10 നാണ് ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ പ്രഖ്യാപനത്തെ അംഗീകരിച്ചത്. ജനങ്ങളെല്ലാവരും കൈവരിക്കേണ്ട പൊതുപ്രമാണം എന്നാണ് മനുഷ്യാവകാശ പ്രഖ്യാപനത്തെ പൊതുസഭ വിശേഷിപ്പിച്ചത്. ഡിസംബർ 10 ലോകമനുഷ്യാവകാശ ദിനമായി ആചരിക്കുന്നു.
ഭക്ഷ്യ കാർഷിക സംഘടന
ആസ്ഥാനം: റോം
രൂപീകൃതമായത്: 1945 ഒക്ടോബർ 16.
കൃഷി, ഭക്ഷണം, പോഷകാഹാരം എന്നിവയുടെ സുസ്ഥിര ലഭ്യത ഉറപ്പുവരുത്തുന്നതിന് രൂപീകൃതമായ സംഘടന. Let there be bread എന്നതാണ് സംഘടനയുടെ ആപത്വാക്യം. രണ്ടാം ലോകയുദ്ധത്തിന് ശേഷം രൂപംകൊണ്ട ആദ്യ ഏജൻസിയാണ് ഭക്ഷ്യകാർഷിക സംഘടന.
അന്താരാഷ്ട്ര തപാൽ സമിതി
ആസ്ഥാനം: ബേൺ (സ്വിറ്റ്സർലാൻഡ്)
രൂപീകൃതമായത് : 1847 ഒക്ടോബർ 9
1948 ൽ ഐക്യരാഷ്ട്രസഭയുടെ പ്രത്യേക ഏജൻസിയായി. അന്താരാഷ്ട്ര തലത്തിൽ തപാൽ സംവിധാനം മെച്ചപ്പെടുത്താൻവേണ്ടി രൂപീകൃതമായി. ഫ്രഞ്ചാണ് ഒൗദ്യോഗിക ഭാഷ.
അന്താരാഷ്ട്ര വ്യോമയാന സംഘടന
ആസ്ഥാനം: മോൺട്രിയൽ
രൂപീകൃതമായത്: 1947 ഏപ്രിൽ 14
ആഗോള പൊതു വ്യോമയാന മേഖലയുടെ സുസ്ഥിരമായ വളർച്ചയ്ക്കാണിത് സ്ഥാപിതമായത്. ഡിസംബർ 7 അന്താരാഷ്ട്ര വ്യോമയാന ദിനമായി ആചരിക്കുന്നു.