തൊഴിൽ ചെയ്യുന്ന സ്ത്രീകൾക്ക് ലൈംഗികത പലപ്പോഴും ഭാരമായി അനുഭവപ്പെടാറുണ്ടെന്ന് സർവേഫലങ്ങൾ. പലരും ലൈംഗികതയെന്ന അമിത ഭാരത്തെക്കുറിച്ചാണ് തങ്ങളുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നത്. കോഴിക്കോട്ടുകാരിയായ ഒരദ്ധ്യാപിക പങ്കുവയ്ക്കുന്ന അനുഭവം ഇങ്ങനെ. അദ്ധ്യാപന ജോലി കഴിഞ്ഞ് വീട്ടിലെത്തി വേണം കുട്ടികളെ പഠിപ്പിക്കാൻ. അലക്ക്, അടിച്ചുവാരൽ, പാത്രം കഴുകൽ തുടങ്ങിയ പണികളോടെ അന്നത്തെ ദിവസം എളുപ്പം തീരും. പിറ്റേന്നു രാവിലെ നേരത്തെ സ്‌കൂളിൽ പോവുന്നതിന് മുമ്പ് ഭർത്താവിനും മക്കൾക്കും വേണ്ടത് വെച്ചുണ്ടാക്കണം. ഇതിനിടയിൽ വിശ്രമം പോലുമില്ല. എങ്ങനെയെങ്കിലും കിടന്നുറങ്ങിയാൽ മതി എന്ന ചിന്തയോടെ വരുമ്പോൾ ലൈംഗികബന്ധത്തിലേർപ്പെടേണ്ടി വരുന്നത് ജോലി ചെയ്യുന്ന പല സ്ത്രീകളുടെയും ദുരോഗ്യമാണെന്ന് അവർ പറയുന്നു.
ഭർത്താവിനെ സംബന്ധിച്ച് ജോലി കഴിഞ്ഞ് വന്ന് അവർക്ക് വിശ്രമിക്കാനാവുന്നുണ്ട്. എന്നാൽ സ്ത്രീകളെ സംബന്ധിച്ച് ജോലിക്കു പുറമെ വീടും കുട്ടികളെന്ന അധിക ചുമതലയും വഹിക്കേണ്ടി വരുന്നുണ്ട്. അടുക്കള ജോലിയിൽ സഹായിക്കുന്ന ഭർത്താക്കൻമാരുണ്ടെങ്കിലും കേരളത്തിലെ ബഹുഭൂരിപക്ഷം പുരുഷൻമാരും അത്തരത്തിലുള്ള പരസ്പര സഹകരണത്തിലേക്ക് പാകപ്പെട്ടിട്ടില്ല.. പലപ്പോഴും ലൈംഗികതപോലും ആസ്വദിക്കാനാവാത്ത ഭാരമാകുന്ന അവസ്ഥയിലേക്കാണ് ഓരോ ഭാര്യയും എത്തുന്നത്.