
കൊൽക്കത്ത:ഇരുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്ന കൊൽക്കത്ത ചലച്ചിത്രോത്സവത്തിന്റെ അന്താരാഷ്ട്ര മത്സര വിഭാഗം ജൂറി അംഗമായി പ്രശസ്ത സംവിധായകനും കെ.എസ്.എഫ്.ഡി.സി ചെയർമാനുമായ ഷാജി എൻ.കരുണിനെ തിരഞ്ഞെടുത്തു.മികച്ച ചിത്രത്തിന് 51 ലക്ഷം രൂപയാണ് സമ്മാനത്തുക.സൂസൻ ഹനാക്ക്,അനാ ഊർഷദാഡ്സെ,ബിജയ് ജെന, ഇംതിയാസ് അലി എന്നിവരാണ് ജൂറിയിലെ മറ്റംഗങ്ങൾ.മുഖ്യമന്ത്രി മമതാ ബാനർജി നേരിട്ട് ചുക്കാൻ പിടിക്കുന്ന ചലച്ചിത്രോത്സവം കൊൽക്കത്തയിലെ വലിയ സാംസ്കാരികോത്സവമാണ്.