മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ നായികയാണ് നവ്യ നായർ. ദിലീപ് നായകനായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യയുടെ സിനിമാ രംഗത്തേക്കുള്ള കടന്നുവരവ്. 2002ൽ പുറത്തിറങ്ങിയ നന്ദനം ചിത്രത്തിലെ നവ്യയുടെ അഭിനയം പ്രേഷകർക്കിടയിൽ ഏറെ ശ്രദ്ധയാകർഷിച്ചു. വിവിധ ഭാഷകളിലായി അമ്പതോളം ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. വിവാഹ ശേഷം വളരെക്കുറച്ച് സിനിമകളിൽ മാത്രമാണ് നടി അഭിനയിച്ചിരുന്നത്. കുടുംബ ജീവിതത്തിനിടെയിലും നൃത്തരംഗത്തും സജീവമാണ് താരം. ഇപ്പോൾ മകനൊപ്പം അവധി ആഘോഷിക്കുന്ന നവ്യയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുന്നത്.
കൊച്ചിയിലെ ഒരു റിസോർട്ടിൽ നിന്നെടുത്ത ചിത്രങ്ങളാണ് നവ്യ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നത്. കുടുംബവുമൊത്തുളള പുതിയ വിശേഷങ്ങളും തന്റെ ഇൻസ്റ്റഗ്രാം പേജ് വഴി നടി പങ്കുവയ്ക്കാറുണ്ട്.
അടുത്തിടെ നടന്ന നടിയുടെ പിറന്നാൾ ആഘോഷ ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരുന്നു. അമ്മയ്ക്ക് സർപ്രൈസ് പിറന്നാൾ ആഘോഷം ഒരുക്കിയത് മകൻ സായി കൃഷ്ണ തന്നെയായിരുന്നു. ഒപ്പം തന്നെ അപ്രതീക്ഷിതമായി പിറന്നാൾ കേക്കുമായി നവ്യയുടെ സഹോദരനും എത്തിയിരുന്നു. നടിയുടെ വർക്കൗട്ട് വീഡിയോകളും നേരത്തെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.