pub

തിരുവനന്തപുരം : നാം മുന്നോട്ട് എന്ന പ്രതിവാര പരിപാടിയിൽ പങ്കെടുക്കവേ കേരളത്തിൽ പബ്ബുകൾ ആരംഭിക്കുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ സൂചന നൽകിയിരുന്നു. രാത്രി വളരെ വൈകിയും ജോലി ചെയ്യേണ്ടിവരുന്നവർക്ക് അതിന് ശേഷം ഉല്ലസിക്കണമെന്ന് ആഗ്രഹിച്ചാൽ അതിന് സൗകര്യമില്ലെന്ന പരാതിയുണ്ട്. ഈ ആക്ഷേപം സർക്കാർ വളരെ ഗൗരവമായാണ് കാണുന്നതെന്നും പിണറായി വിജയൻ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ ഈ വാദത്തെ പരിഹസിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ ജോയ് മാത്യു. ഇങ്ങിനെയൊക്കല്ലേ നവോത്ഥാനം കൊണ്ടുവരിക എന്നാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പരിഹസിച്ചിരിക്കുന്നത്. ജോലിയെടുത്തു തളരുന്ന നഗര ജീവികൾക്ക് ഉല്ലസിക്കാൻ ബീയർ പബ്ബുകൾ തുറക്കുമ്പോൾ മണ്ണിൽ പണിയെടുക്കുന്ന കർഷകന് സ്വന്തം വളപ്പിലെ തെങ്ങ് ചെത്തിക്കുടിക്കുവാനെങ്കിലും അനുമതി കൊടുക്കണമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ ജോയ് മാത്യു കുറിക്കുന്നു.


ഫേസ്ബുക്ക് പോസ്റ്റിൻെറ പൂർണരൂപം

ജോലിയെടുത്തു തളരുന്ന നഗര ജീവികൾക്ക് ഉല്ലസിക്കാൻ ബീയർ പബ്ബുകൾ !
മണ്ണിൽ പണിയെടുത്തു ജീവിക്കുന്ന കര്ഷകന് സ്വന്തം വളപ്പിലെ തെങ്ങ് ചെത്തി കള്ളെടുക്കുവാനെങ്കിലും
അനുമതി കൊടുത്തൂടെ?
ഇങ്ങിനെയൊക്കയല്ലേ നവോഥാനം കൊണ്ടുവരിക
ഇക്കാര്യത്തിൽ സഖാക്കൾക്കും ഭിന്നാഭിപ്രായം ഉണ്ടാവാൻ വഴിയില്ല