ljt

ന്യൂഡൽഹി: മഹാരാഷ്ട്രയിൽ ശിവസേന കാലുവാരിയ ഞെട്ടലിൽ നിന്ന് മുക്തമാകും മുൻപേ ജാർഖണ്ഡിലെ സഖ്യകക്ഷികളായ ലോക് ജനശക്തി പാർട്ടിയും ( എൽ. ജെ. പി ) ആൾ ജാർഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയനും ( എ.ജെ.എസ്.യു ) ബി. ജെ. പിക്കെതിരെ കലാപക്കൊടി ഉയർത്തി. ഈ മാസം 30ന് തുടങ്ങുന്ന ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരുപാർട്ടികളും കൂടുതൽ സീറ്റിന് വേണ്ടിയുള്ള കടുംപിടുത്തത്തിലാണ്.
സംസ്ഥാനത്തെ അമ്പത് സീറ്റുകളിൽ തനിച്ച് മത്സരിക്കാൻ

എൽ.ജെ.പി. തീരുമാനിച്ചതായി പാർട്ടി ദേശീയ അദ്ധ്യക്ഷനും കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്റെ പുത്രനുമായ ചിരാഗ് പാസ്വാൻ പ്രഖ്യാപിച്ചു.

2014ൽ എൽ.ജെ.പി.മത്സരിച്ച ഏക തോറ്റിരുന്നു.

ഇത്തവണ ആറ് സീറ്റിൽ മത്സരിക്കാനായിരുന്നു എൽ.ജെ.പിയുടെ ആദ്യ തീരുമാനം. അമ്പത് സീറ്റിൽ മത്സരിക്കാനാണ് പുതിയ തീരുമാനമെന്ന് ചിരാഗ് പാസ്വാൻ വ്യക്തമാക്കി.


എ.ജെ.എസ്.യു (ആൾ ജാർഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയന്‍ ) 2014ൽ മത്സരിച്ച എട്ടു സീറ്റുകളിൽ അഞ്ചിലും വിജയിച്ചിരുന്നു. ഇത്തവണ 19 സീറ്റാണ് എ.ജെ.എസ്.യു. ആവശ്യപ്പെടുന്നത്.

ഒമ്പതു സീറ്റിൽ കൂടുതൽ നൽകില്ലെന്നാണ് ബി.ജെ.പി നിലപാട്. 12 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ എ.ജെ.എസ്.യു പ്രഖ്യാപിച്ചിട്ടുണ്ട്.

ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ ലക്ഷ്‌മൺ ഗിലുവ മത്സരിക്കുന്ന ചക്രധർപൂരിൽ എ.ജെ.എസ്.യു സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു കഴിഞ്ഞു.

ഞായറാഴ്ച 52 സ്ഥാനാർത്ഥികളെ ബി.ജെ.പി. പ്രഖ്യാപിച്ചിരുന്നു. രണ്ടാമത്തെ സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടിട്ടില്ല. എ.ജെ.എസ്.യുവുമായി സീറ്റ് വിഭജന ചർച്ച പുരോഗമിക്കുന്നതിനാലാവണം ഇത്.

ജാർഖണ്ഡ് മുഖ്യമന്ത്രി രഘുബർ ദാസ് ജംഷഡ്പൂരിലാണ് ജനവിധി തേടുന്നത്.

2014ൽ 72 സീറ്റിൽ മത്സരിച്ച ബി. ജെ. പി 37 സീറ്റിൽ ജയിച്ചിരുന്നു.

കോൺഗ്രസ് 31 സീറ്റിലും സഖ്യകക്ഷിയായ ജെ.എം.എം (ജാർഖണ്ഡ് മുക്തി മോർച്ച) 43 സീറ്റിലും മത്സരിക്കും. ലാലു പ്രസാദ് യാദവിന്റെ ആർ.ജെ.ഡി ഏഴുസീറ്റിലും മത്സരിക്കും. മുൻമുഖ്യമന്ത്രിയും ജെ.എം.എം.നേതാവുമായ ഷിബു സോറനാണ് കോൺഗ്രസ് - ജെ.എം.എം സഖ്യത്തിന്റെ പ്രചാരണം നയിക്കുക.