mamangam

ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടിയുടെ ബിഗ് ബഡ്ജറ്റ് ചിത്രം മാമാങ്കത്തിന്റെ റിലീസ് നീട്ടി. നവംബർ 21ന് റിലീസ് ചെയ്യാനിരുന്ന ചിത്രം ഡിസംബർ 12നായിരിക്കും പുറത്തിറങ്ങുകയെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

'മലയാളത്തിനു പുറമെ മറ്റു ഭാഷകളിലും റിലീസ് ചെയ്യുന്നതിനാൽ മുമ്പുണ്ടായിട്ടില്ലാത്ത ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടേണ്ടതായി വന്നു. സിനിമയുടെ റിലീസ് നീണ്ടതിൽ മാമാങ്കം ടീം മാപ്പ് ചോദിക്കുന്നു. സിനിമയുടെ മറ്റുള്ള ജോലികൾ പുരോഗമിക്കുകയാണ്. ചിത്രം ഡിസംബർ 12ന് റിലീസ് ചെയ്യും.'-മാമാങ്കം ടീം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.


എം. പത്മകുമാർ സംവിധാനം ചെയ്യുന്ന ചിത്രം കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് നിർമിക്കുന്നത്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും മാമാങ്കം പുറത്തിറക്കുന്നുണ്ട്. ചിത്രത്തിൽ മമ്മൂട്ടിക്ക് പുറമേ ഉണ്ണി മുകുന്ദൻ, സിദ്ധിഖ്, തരുൺ അറോറ, സുദേവ് നായർ, മണികണ്ഠൻ, സുരേഷ് കൃഷ്ണ, മാസ്റ്റർ അച്യുതൻ എന്നിവരും അഭിനയിക്കുന്നുണ്ട്. പ്രാചി ടെഹ്‌ലാൻ,​ അനു സിത്താര, കനിഹ, ഇനിയ എന്നിവരാണ് ചിത്രത്തിലെ നായികമാർ..