ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടിയുടെ ബിഗ് ബഡ്ജറ്റ് ചിത്രമായ മാമാങ്കത്തിന്റെ റിലീസ് നവംബർ 21ൽ നിന്ന് ഡിസംബർ 12ലേക്ക് മാറ്റിയിരുന്നു. പക്ഷേ ആരാധകർക്ക് ആവേശം പകർന്ന് മമ്മൂട്ടിയുടെ സർപ്രൈസ് ലുക്ക് മാമാങ്കത്തിന്റെ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിറുത്തി സ്ത്രൈണഭാവത്തിൽ എത്തുന്ന മമ്മൂട്ടിയുടെ ലുക്കാണ് പുറത്ത്വിട്ടത്. പ്രമുഖ മാസികയ്ക്ക് നൽകിയ ഫോട്ടോഷൂട്ടിലാണ് മാമാങ്കത്തിലെ സ്ത്രീവേഷത്തിലുള്ള ഫോട്ടോ പുറത്തുവിട്ടത്. ചിത്രം മാമാങ്കത്തിലെ ഒഫീഷ്യൽ പേജി വഴിയാണ് പുറത്തുവിട്ടത്.
മലയാള സിനിമാ ചരിത്രത്തിൽ ഏറ്റവും വലിയ മുതൽ മുടക്കിലൊരുങ്ങുന്ന മാമാങ്കം എന്ന ചിത്രത്തിന്റെ ഭാഗമായാണ് മമ്മൂട്ടി സ്ത്രീ വേഷത്തിലെത്തുന്നത്. എം. പത്മകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മൂന്ന് വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. അതിൽ ഒന്നാണ് സ്ത്രൈണ വേഷം.
50 കോടി മുതൽ മുടക്കിൽ ചിത്രീകരിക്കുന്ന മാമാങ്കം 12 വർഷത്തിലൊരിക്കൽ നടക്കുന്ന മാമാങ്കത്തിന്റെ ചാവേറായി പൊരുതി മരിക്കാൻ വിധിക്കപ്പെട്ട യോദ്ധാക്കളുടെ കഥ പറയുന്ന ചിത്രം കൂടിയാണിത്.
പ്രാചി ടെഹ്‌ലാനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. തമിഴ്, തെലുങ്ക്. ഹിന്ദി. ഇംഗ്ലീഷ് എന്നീ ഭാഷകളിലും ചിത്രം മൊഴിമാറ്റും.