iniya-

ബിഗ് ബജറ്റ് ചിത്രം മാമാങ്കത്തിലെ ഇനിയയുടെ കഥാപാത്രത്തിന്റെ ലുക്ക് പുറത്തുവന്നു. ചിത്രത്തിൽ ഉണ്ണിനീലിയെന്ന കഥാപാത്രത്തെയാണ് ഇനിയ അവതരിപ്പിക്കുന്നത്. മാമാങ്കത്തിൽ ഇനിയയെ കൂടാതെ മൂന്ന് നായികമാരുണ്ട്. പ്രാചി തെഹ്‌ലാൻ, അനു സിത്താര, കനിഹ എന്നിവരാണ് മറ്റു മൂന്ന് പേർ.

മമ്മൂട്ടിയെ നായകനാക്കി എം. പത്മകുമാർ സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തിലെ മുതൽമുടക്കേറിയ സിനിമകളിൽ ഒന്നാണ്.

iniya-

inea-

മലയാളത്തിനു പുറമേ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ഉണ്ണി മുകുന്ദൻ, കനിഹ, അനു സിത്താര, സിദ്ദീഖ്, തരുൺ അറോറ, സുദേവ് നായർ, സുരേഷ് കൃഷ്ണ, രതീഷ് കൃഷ്ണ, പ്രാചി തെഹ്ലാൻ, മാസ്റ്റർ അച്യുതൻ എന്നിവരാണ് ചിത്രത്തിലെ താരങ്ങൾ.

inea-