റിയാദ്: സൗദിയിൽ സീസൺ ഫെസ്റ്റിവലിനിടെ സ്റ്റേജിൽ കത്തി ഉപയോഗിച്ച് കലാകരൻമാർക്ക് നേരെ ആക്രമണം. ആക്രമണത്തിൽ യുവതി ഉൾപ്പെടെ നാല് കലാകാരൻമാർക്ക് പരിക്കേറ്റു.നൃത്ത പരിപാടി നടന്നു കൊണ്ടിരിക്കെയാണ് അറബ് യുവാവ് കത്തിയുമായി ആക്രമണം നടത്തിയത്. തിങ്കളാഴ്ച രാത്രി തലസ്ഥാന നഗരിയായ റിയാദിലാണ് അനിഷ്ട സംഭവമുണ്ടായത്.
ലസിലെ കിംഗ് അബ്ദുള്ള പാർക്കിൽ സംഗീതപരിപാടി അവതരിപ്പിക്കുകയായിരുന്നവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.. പരിപാടിക്കിടെ സ്റ്റേജിഷ കയറിയ 33കാരനായ യമൻ പൗരൻ കത്തി വീശുകയായിരുന്നു.സുരക്ഷാ സേനയെത്തി ഇയാളെ കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്തതായി സൗദി ഔദ്യോഗിക ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. പരിക്കേറ്റവർ അപകട നില തരണം ചെയ്തതായാണ് റിപ്പോർട്ട്.
#Breaking: A video captured in #Riyadh in Saudi Arabia shows a attacker wielding a knife stabbing foreign performers in the theatre. pic.twitter.com/GrcXkXFhfU
— Sotiri Dimpinoudis (@sotiridi) November 11, 2019