supreme-court
supreme court

ന്യൂഡൽഹി: സുപ്രീംകോടതിയും ചീഫ്ജസ്റ്റിസിന്റെ ഓഫീസും വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമോയെന്ന നിർണായക ചോദ്യത്തിന് ഇന്ന് സുപ്രീംകോടതി ഉത്തരം നൽകും. ചീഫ്ജസ്റ്റിസ് രഞ്ജൻ ഗോഗോയി,ജ സ്റ്റിസുമാരായ എൻ.വി രമണ,ഡി.വൈ ചന്ദ്രചൂഡ്, ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ഭരണഘടനാ ബെഞ്ചാണ് ഉച്ചയ്ക്ക് രണ്ടിന് വിധി പ്രസ്താവിക്കുക. സുപ്രീംകോടതിയും ചീഫ് ജസ്റ്റിസിന്റെ ഓഫീസും വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമെന്ന 2010ലെ ഡൽഹി ഹൈക്കോടതി മൂന്നംഗ ബെഞ്ചിന്റെ വിധിക്കെതിരെ സുപ്രീംകോടതി രജിസ്ട്രിയാണ് അപ്പീൽ നൽകിയത്.