maharashtra-

മുംബയ് : മഹാരാഷ്ട്രയിൽ സർക്കാരുണ്ടാക്കാനുള്ള നീക്കങ്ങളുമായി ബി.ജെ.പി വീണ്ടും രംഗത്ത്. കോൺഗ്രസ് - എൻ.സി.പി- ശിവസേന സഖ്യത്തിന് സാദ്ധ്യതയില്ലെന്ന് ബി.ജെ.പി നേതാവ് നാരായൺ റാണ പറഞ്ഞു. ആവശ്യമുള്ളതെല്ലാം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാർ രൂപീകരിക്കാമെന്ന പ്രതീക്ഷയുണ്ടെന്ന് മുൻമുഖ്യമന്ത്രി ഫഡ്നാവിസും പറഞ്ഞു. അതേസമയം ബി.ജെ.പിയുമായുള്ള സഖ്യസാദ്ധ്യത തള്ളാതെ ശിവസേനയും രംഗത്തെത്തി. ബി.ജെ.പിയുമായി സഖ്യത്തിനുള്ള സാദ്ധ്യത തുറന്നുകിടക്കുന്നുവെന്ന് ഉദ്ധവ് താക്കറെ വ്യക്തമാക്കി.

കോൺഗ്രസും എൻ.സി.പിയും തിരക്കിട്ട ചർച്ചകൾ നടത്തിയെങ്കിലും ശിവസേനയുമായി സഖ്യമുണ്ടാക്കുന്ന കാര്യത്തിൽ തീരുമാനമായില്ല. ശിവസേനയുമായി സഖ്യമുണ്ടാക്കുന്ന കാര്യത്തിൽ തിടുക്കം കാണിക്കാനില്ലെന്ന് എൻ.സി.പിയും കോൺഗ്രസും വ്യക്തമാക്കി. ഇക്കാര്യത്തിൽ വിശദമായ ചർച്ചകൾ കള്‍ നടത്തേണ്ടതുണ്ടെന്ന് ഇരുപാർട്ടി നേതാക്കളും സംയുക്ത വാർത്താസമ്മേളനത്തിൽ അറിയിച്ചു ശരദ് പവാർ,​ അഹമ്മദ് പട്ടേൽ, മല്ലികാർജുന ഖാർഗെ, കെ.സി വേണുഗോപാൽ, പ്രഫുൽ പട്ടേൽ തുടങ്ങിയ ഇരുപാർട്ടികളിലേയും മുതിർന്ന നേതാക്കൾ മുംബയിൽ യോഗം ചേർന്നതിന് ശേഷമാണ് ഇക്കാര്യം അറിയിച്ചത്.