my-home-

ബെംഗളൂരു സ്വദേശി അൻഷുൽ ചോധ എന്ന ആർക്കിടെക്ട് നിർമ്മിച്ച സെൻഡെൻ എന്ന വീട് പൂർത്തിയാക്കാനെടുത്തത് ഒരുദിവസം മാത്രം. 160 ചതുരശ്രയടിയുള്ള ഈ വീട് വരുംകാലത്തെ വീട് എന്നാണ് അൻഷുൽ വിശേഷിപ്പിക്കുന്നത്.

എപ്പോൾ വേണമെങ്കിലും എവിടേക്കും ഇളക്കികൊണ്ടുപോതകാവുന്ന രീതിയിലാണ് വീടിന്റെ നിർമ്മാണം. പാനലുകൾ ഉപയോഗിച്ചാണ് വീട് നിർമ്മിച്ചിരിക്കുന്നത്. ഈ പാനലുകൾ നേരത്തെതന്നെ നീർമ്മിച്ചവയാണ്.. ഇത് വേണ്ട അളവിൽ വാങ്ങാനും സാധിക്കും.. എല്ലാം ഒറ്റ ദിവസം കൊണ്ട് ഇൻസ്റ്റാൾ ചെയ്താണ് നിർമാണം. ഒരു കൊച്ചു വീടിന് വേണ്ട എല്ലാം ഇവിടെയുമുണ്ട്. ലിവിംഗ് റൂം ,ബെഡ്റൂം ,അടുക്കള , ബെഡ്റൂം , ഡൈനിംഗ് റൂം എല്ലാം. വീടിനെ ഓഫീസോ,​ ഹോം സ്റ്റേയോ,​ കഫേയോ ആക്കാനും കഴിയും.ഒരു ഓഫീസ് സ്പേസ് , ഒരു ഹോം സ്റ്റേ , ഒരു കഫെ അങ്ങനെ എന്ത് വേണമെങ്കിലുമാക്കാന്‍ ഇതിനു സാധിക്കും.

ഓരോ മുക്കും മൂലയും ഉപയോഗപ്രദമാക്കിയാണ് സെൻഡൻ നിർമ്മിച്ചിരിക്കുന്നത്. ഇന്ന് തന്റെ ഈ ഇൻസ്റ്റാവീട് ആവശ്യപെട്ട് കൊണ്ട് നിരവധി ആവശ്യക്കാർ എത്തുന്നുണ്ട് എന്ന് അൻഷുൽ പറയുന്നു. വൻകിട ഹോം അപ്ലൈയൻസസ് കമ്പനികളുമായി ചേർന്ന് പ്രവർത്തിക്കാനും സെൻഡന് അവസരം ലഭിച്ചു കഴിഞ്ഞു.