literature-

സ്മാർട്ട് ഫോണും ഇന്റർനെറ്റും സോഷ്യൽ മീഡിയയും അടക്കമുള്ള സാങ്കേതിക വിദ്യകൾ രംഗത്തെത്തിയിട്ടും ലൈംഗികതയെക്കുറിച്ച് പറയുമ്പോൾ ഇന്നും പഴയകാലത്ത് തന്നെയാണ് മലയാളി ലൈംഗികതയെ ഇന്നും തികച്ചും വ്യക്തിപരമായും രഹസ്യവിഷയമായും കാണാനാണ് അവർക്ക് താത്പര്യം. സെക്സിനെക്കുറിച്ചുള്ള സംശയങ്ങൾ ആരോടും പറയാതെ ഇന്റർനെറ്റിലൊക്കെ ആരും കാണാതെ പരാതി ഗോപ്യമായി വയ്ക്കുന്നതാണ് ഇന്നും മലയാളി പിന്തുടരുന്ന സ്വഭാവം.

ലൈംഗികതയെക്കുറിച്ച് ശാസ്ത്രീയമായി മനസിലാക്കുന്നതിൽ നിന്ന് വിഭിന്നമായി വ്യാജചികിത്സകരുടെയും വ്യാദ മരുന്നുകളുടെയും പിറകെയാണ് ഇവരുടെ സഞ്ചാരം. ലൈംഗികതയെക്കുറിച്ച് തുറന്നുപറയാനോ പങ്കുവയ്ക്കാനോ ഉള്ള മടിയാണ് വ്യാജൻമാരിലേക്ക് ഇവരെ എത്തിക്കുന്നത്. ഈ മാനസികാവസ്ഥയെ ചൂഷണം ചെയ്ത് വൻവിളവെടുപ്പു നടത്തുന്ന വ്യാജ ചികിത്സകരുടെ എണ്ണം കേരളത്തിലും കൂടുതലാണ്. ലൈംഗികശക്തി വർദ്ധിപ്പിക്കുന്ന മരുന്നുകളെക്കുറിച്ചുള്ള പരസ്യങ്ങളുടെ വർദ്ധനയും നയിക്കുന്നത് ഇതിന്റെ യാഥാർത്ഥ്യങ്ങളിലേക്കാണ്.

ഭൂരിപക്ഷം ലൈംഗികപ്രശ്നങ്ങളുടെയും കാരണങ്ങൾ മാനസികമാണ്. അജ്ഞതയും പുത്തൻ ലൈംഗികക്കാഴ്ചകളിലുടെ പൊട്ടിമുളയ്ക്കുന്ന അകാരണമായ ഭയവും കാരണം ശാസ്ത്രീയ ചികിത്സാരീതികൾ സ്വീകരിക്കാതെ ഗുളികകളുടെയും യന്ത്രങ്ങളുടെയും സെക്സ് ക്ലിനിക്കുകളുടെയും പിന്നാലെ പോകുന്നവരാണ് അധികവും.

ഇക്കാര്യത്തിൽ ഗുണകരമാകുന്ന പുസ്തകമാണ് പ്രശസ്ത മനോരോഗവിദഗ്ധനും സൈക്കോളജിസ്റ്റുമായ ഡോ. ടി.എം. രഘുറാമിന്റെ 'സെക്സ് മലയാളിയുടെ തീരാത്ത സംശയങ്ങൾ. ലളിതമായ ഭാഷയില്‍ തയ്യാറാക്കിയ കുറിപ്പുകളുടെ സമാഹാരമാണ് ഈ പുസ്തകം. രതിയിലെ താളപ്പിഴകള്‍ക്കുള്ള വിദഗ്ധമായ നിര്‍ദേശങ്ങള്‍ ഡോ. ടി.എം. രഘുറാമിന്റെ കുറിപ്പുകളിലുണ്ട്.

ചോദ്യങ്ങളുടെയും ഉത്തരങ്ങളുടെയും രൂപത്തിലാണ് പുസ്തകത്തില്‍ ഓരോ പ്രശ്നങ്ങളും അവതരിപ്പിച്ചിരിക്കുന്നത്.